പാക്കിസ്ഥാന്റെ മനോഭാവമോ കാനഡയ്ക്കും ? ആശങ്കയില്‍ മലയാളികളും ! പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിക്കുന്നു ; കാനഡയിലെ ചില ഭീകര സിഖുകാര്‍ ഇന്തയ്‌ക്കെതിരെ വിധ്വംസക പ്രവര്‍ത്തനം പണം ചെലവാക്കുന്നു
ന്യൂഡല്‍ഹി: ഖാലിസ്ഥാൻ ഭീകരത ശക്തമാകുന്നത് ഇന്ത്യയുമായുള്ള ദീര്‍ഘകാല ബന്ധത്തെ തകിടംമറിച്ചതിനിടെ മറ്റൊരു സിഖ് ഭീകരൻകൂടി കൊല്ലപ്പെട്ടത് കാനഡയെ ഞെട്ടിച്ചു.
ഖാലിസ്ഥാൻ വാദി നേതാവ് സുഖ്‌ദൂല്‍ സിംഗാണ് മരിച്ചത്. ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വധത്തില്‍ കാനഡ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിറുത്തിയത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിയായി ഉരുണ്ടുകൂടുന്നതിനിടെയാണ് പുതിയ സംഭവം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നതും പ്രതിസന്ധിയാണ്.
ഭീകരരുടെ കുടിപ്പകയിലാണ് സുഖ്‌ദൂല്‍ സിംഗ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കൊലയുടെ ഉത്തരവാദിത്വം ശത്രുഗ്രൂപ്പിന്റെ നേതാവായ ഭീകരൻ ലോറൻസ് ബിഷ്ണോയി ഏറ്റെടുത്തു. സ്ഥിതി വഷളാവുന്നതിനാല്‍ കനേഡിയൻ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിറുത്തിവച്ചു. ഇത് ഇന്ത്യയിലേക്ക് വരുന്ന ആയിരക്കണക്കിന് കനേഡിയൻ പൗരന്മാരെ മാത്രമല്ല കാനഡയില്‍ വസിക്കുന്ന ഇന്ത്യക്കാരെയും ബാധിക്കാനിടയുണ്ട്. ഇരു രാജ്യങ്ങളും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കും.
നിജ്ജാര്‍ വധത്തോടെ രൂക്ഷമായ ഇന്ത്യാ വിരുദ്ധത ഇന്ത്യൻ കോണ്‍സുലേറ്റുകളിലെ ജീവനക്കാര്‍ക്ക് സുരക്ഷാഭീഷണിയായെന്നും അതിനാലാണ് വിസ നിറുത്തിയതെന്നുമാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ കോണ്‍സുലേറ്റുകളുടെയും ഹൈക്കമ്മിഷന്റെയും പ്രവര്‍ത്തനത്തെയും ബാധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കേണ്ട കനേഡിയൻ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വിസ അപേക്ഷകളില്‍ തീരുമാനമെടുക്കാൻ കഴിയുന്നില്ല. ഇ വിസകള്‍ സസ്പെൻഡ് ചെയ്തു. ഇന്ത്യാവിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യൻ സമൂഹത്തിനും കാനഡയിലെ രാഷ്‌ട്രീയപ്രേരിതമായ വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും ഭീഷണിയാണ്.
കനേഡിയൻ ഹൈകമ്മിഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പുറത്താകുമെന്നും മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സൂചിപ്പിച്ചു. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനാല്‍ അവരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാള്‍ കുടുതലാണ് ഇന്ത്യയിലെ കനേഡിയൻ ഉദ്യോഗസ്ഥരെന്നും എണ്ണത്തില്‍ തുല്യത വേണ്ടതിനാലാണ് കുറയ്ക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യൻ ഹൈക്കമ്മിഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കിയേക്കും.
കാനഡ ഭീകരരുടെയും കുറ്റവാളികളുടെയും സുരക്ഷിത താവളമായിരിക്കയാണെന്നും ഭീകരരുടെ കുടിപ്പക യുദ്ധമാണ് നിജ്ജറിന്റെ കൊലയില്‍ കലാശിച്ചതെന്നുമാണ് ഇന്ത്യൻ നിലപാട്. ബുധനാഴ്ച രാത്രി സുഖ്‌ദൂല്‍ സിംഗ് കൊല്ലപ്പെട്ടതും സമാനരീതിയിലാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്