×

” അന്നം, അഭയം, അക്ഷരം, ആരോഗ്യം, അഭിവൃദ്ധി, ആദായം” ആറ് വാഗ്ദാനങ്ങള്‍.

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ കര്‍ണാടകയില്‍ പാലൊഴുക്കി വോട്ട് പിടിക്കാന്‍ ബി.ജെ.പി.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ആറ് ‘എ’കള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അന്നം, അഭയം, അക്ഷരം, ആരോഗ്യം, അഭിവൃദ്ധി, ആദായം എന്നിങ്ങനെ തിരിച്ചാണു ആറ് വാഗ്ദാനങ്ങള്‍.

ഏകീകൃത സിവില്‍ കോഡ് (യു.സി.സി), ദേശീയ പൗര റജിസ്റ്റര്‍ (എന്‍.ആര്‍.സി) എന്നിവ നടപ്പാക്കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍‌ ജെ.പി. നദ്ദ പറഞ്ഞു. ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായി ഓരോ വര്‍ഷവും മൂന്ന് പാചകവാതക സിലിണ്ടര്‍, എല്ലാ മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡുകളിലും അടല്‍ ആഹാര കേന്ദ്രം വഴി ആരോഗ്യകരവും മികച്ചതുമായ ഭക്ഷണം, ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ദിവസവും അര ലീറ്റര്‍ നന്ദിനി പാലും പ്രതിമാസം അഞ്ച് കിലോ ചെറുധാന്യവും തുടങ്ങിയവയാണ് ‘അന്ന’ വിഭാഗത്തിലുള്ളത്.

ഭൂ-ഭവന രഹിതര്‍ക്കായി 10 ലക്ഷം ഹൗസിങ് സൈറ്റുകള്‍, എസ്‌.സി-എസ്‍.ടി വിഭാഗം വനിതകള്‍ക്കായി അഞ്ച് വര്‍ഷത്തേക്ക് 10,000 രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയവയാണ് ‘അഭയ’ത്തിലുള്ളത്.

 

സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തല്‍, ഐ.ടി.ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച്‌ മികച്ച യുവ പ്രഫഷണലുകളെ സൃഷ്ടിക്കല്‍, ഐ.എ.എസും ബാങ്കിങ്ങും സര്‍ക്കാര്‍ ജോലിയും ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സാമ്ബത്തിക-കരിയര്‍ സഹായങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ‘അക്ഷരം’.

മുനിസിപ്പല്‍ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും നമ്മ ക്ലിനിക്, പ്രതിവര്‍ഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’ വിഭാഗത്തിലുള്ളത്. അടുത്ത തലമുറയ്ക്കായി ബംഗളൂരുവിനെ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുക, ഡിജിറ്റല്‍ ഇന്നവേഷന്റെ ആഗോള ഹബ്ബായി ബെംഗളൂരുവിനെ മാറ്റുക, കര്‍ണാടകയെ ഇലക്‌ട്രിക് വാഹനങ്ങളുെട ഹബ്ബാക്കുക, കാര്‍ഷിക മേഖലയ്ക്കായി 1.30 ലക്ഷം കോടിയുടെ കെ-അഗ്രി ഫണ്ട്, 5 പുതിയ അഗ്രോ-ഇന്‍ഡസ്ട്രി ക്ലസ്റ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ‘അഭിവൃദ്ധി’.

കര്‍ണാടകയില്‍ നന്ദിനി പാല്‍ `ഒഴുക്കി' വോട്ട് പിടിക്കാന്‍ ബി.ജെ.പി, വാഗ്ദാനങ്ങളുടെ ആറ് 'എ'കളുമായി പ്രകടന പത്രിക

 

കല്യാണ്‍ സര്‍ക്യൂട്ട്, പരശുരാമ സര്‍ക്യൂട്ട്, ഗണഗാപുര ഇടനാഴി തുടങ്ങിയവയിലൂടെ സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുക, നിര്‍മാണ മേഖലയില്‍ 10 ലക്ഷം തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് ‘ആദായം’ വിഭാഗത്തിലുള്ളത്. എസി മുറിയിലിരുന്നല്ല, പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് എല്ലായിടത്തും സന്ദര്‍ശിച്ചു ശേഖരിച്ച വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് പ്രകടന പത്രിക തയാറാക്കിയതെന്നു നദ്ദ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top