ഇനി PRESIDENT OF BHARATH – ഭാരത് ജോഡോ യാത്ര ; ഭാരതീയ ജനതാ പാര്‍ട്ടി // ഇന്ത്യാ മുന്നണിയ്‌ക്കെതിരെയോ ?
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയതിനെതിരെ വിമര്‍ശനം.
ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
സെപ്തംബര്‍ ഒമ്ബതിനും പത്തിനുമായി പ്രഗതി മെെതാനിയിലെ ഇന്റര്‍നാഷണല്‍ എക്സിബിഷൻ ആൻഡ് കണ്‍വെൻഷൻ സെന്ററിലെ ഭാരത മണ്ഡപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് നടക്കുന്നത്. ഇതിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തിലാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപണവുമായി രംഗത്തെത്തി. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ ‘ഭാരതം, ഇന്ത്യയായിരുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വായിക്കാമെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. യൂണിയൻ ഓഫ് സ്റ്റേറ്റ്സ് പോലും ഇപ്പോള്‍ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രാഷ്ട്രീയ തീര്‍ത്ഥയാത്ര നടത്തുന്നവര്‍ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് രാജ്യത്തെയോ ഭരണഘടനയെയോ ബഹുമാനിക്കുന്നില്ല. ഒരു കുടുംബത്തെ പ്രശംസിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ഇന്ത്യയില്‍ നിന്ന് ഭാരതം എന്ന് മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ മുൻപ് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്