×

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു; കലക്ടറുമായുള്ള ചര്‍ച്ച വിജയകരം;മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം കൊടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെന്ന് സമരസമിതി അറിയിച്ചു. ജില്ലാ കലക്ടറും സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ച വിജയകരമായിരുന്നെന്ന് എം.വിന്‍സെന്റ് എംഎല്‍എയും അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം കൊടുത്തുതീര്‍ക്കും.

സമരത്തിന്റെ  10ാം ദിവസമായ ഇന്ന്  രാവിലെ 10ന് കലക്ടറുടെ ചേംബറിലായിരുന്നു ചര്‍ച്ച. സമരം ഒത്തുതീർപ്പാക്കാന്‍ ധാരണയായതോടെ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിഴിഞ്ഞം പാരിഷ് കൗൺസിൽ പ്രസിഡന്റ് ഫാ. വിൽഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിലെ പത്തോളം വരുന്ന പാരിഷ് കൗൺസിൽ അംഗങ്ങളാണ് കലക്ടറുമായി ചർച്ച നടത്തിയത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം എഴുതിനൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്ന് പാരിഷ് കൗൺസിൽ അംഗങ്ങൾ അറിയിച്ചിരുന്നു.

ഈ മാസം 24നാണ് പുനരധിവാസ പാക്കേജ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണപ്രവർത്തങ്ങൾ തടസ്സപ്പെടുത്തി ഉപരോധസമരം ആരംഭിച്ചത്. സമരം തുടങ്ങിയ അന്നുതന്നെ കലക്ടർ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി സമവായത്തിലെത്തിയെങ്കിലും ഒരു വിഭാഗം നിർമാണം തടഞ്ഞുകൊണ്ടുള്ള സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. പിന്നീട് ഇടവക വീണ്ടും സമരം ഏറ്റെടുത്ത് മുന്നോട്ടുപോയി. 30ന് ചർച്ച നടത്തുമെന്ന് ആദ്യം അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചക്ക് തയാറാകൂ എന്ന് ജില്ല കലക്ടർ അറിയിച്ചു. സമരം തുടർന്നാൽ കടുത്ത പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു. തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലുമായി. ഇതോടെ നിർമാണ കമ്പനിയിൽ നിന്നടക്കം വിവിധ കോണുകളിൽനിന്നുണ്ടായ സമ്മർദങ്ങൾക്കൊടുവിലാണ് ചർച്ച നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top