×

മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂ ഡല്‍ഹി: ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാൻ സുപ്രീം കോടതി നിർദേശം. മീഡിയാ റൂം തുറക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്യൂജെ) ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ സംഭവിച്ച കേടുപാടുകൾ തീർത്ത് മീഡിയാ റൂം തുറന്നു നൽകാനാണ് നിർദേശം.

ഹൈക്കോടതിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മീഡിയ റൂം അടച്ചിടാന്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ ഇന്നുചേര്‍ന്ന അഭിഭാഷക അസോസിയേഷന്‍ യോഗം തീരുമാനിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകരും ജഡ്ജിമാരും‍ ഉള്‍പ്പെട്ട ആറംഗസമിതിയും രൂപീകരിച്ചു.

രണ്ടു ദിവസമായി ഹൈക്കോടതിയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മീഡിയാ റൂം പൂട്ടിയത്. പൊതുസ്ഥലത്തു സ്ത്രീയോടു മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഗവ. പ്ലീഡറെ സംബന്ധിച്ച വാർത്ത നൽകിയതോടെയാണ് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top