കോഫെപോസ കേസിലെ പ്രതിയെ എം.എല്‍.എയും മന്ത്രിയും ആക്കിയ പാര്‍ട്ടിയാണ് മുസ് ലിം ലീഗെന്നും കോടിയേ
കോഴിക്കോട്: ജനജാഗ്രത യാത്രയിലെ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി തുറന്ന ജീപ്പില്ല. ചില സമയങ്ങളില്‍ വാടകക്കെടുക്കാറുണ്ട്. ഇതിനു മുന്‍പും കാരാട്ട് ഫൈസലിന്‍റെ വാഹനം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. വാഹനത്തില്‍ കയറുന്നതിനുമുന്‍പ് ഇതെവിടെ നിന്നാണെന്ന് ചോദിക്കാന്‍ കഴിയില്ല എന്നും കോടിയേരി പറഞ്ഞു. കോഫെപോസ കേസിലെ പ്രതിയെ എം.എല്‍.എയും മന്ത്രിയും ആക്കിയ പാര്‍ട്ടിയാണ് മുസ് ലിം ലീഗെന്നും കോടിയേരി പറഞ്ഞു. സംഭവത്തില്‍ പ്രാദേശിക നേതൃത്വം ജാഗ്രത കാണിച്ചില്ലെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തോട് വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തില്‍ ഇതുവരെ ജില്ലാ നേതൃത്വം ഔദ്യോഗിക വിശദീകരണത്തിന് തയാറായിട്ടില്ല. എന്നാല്‍ കാരാട്ട് ഫൈസലിന്‍റെ പേരില്‍ നിലവില്‍ കേസുകളില്ല എന്നതരത്തില്‍ ജില്ലാസെക്രട്ടറി കെ.പി മോഹനന്‍ പ്രസ്താവന നടത്തിയിരുന്നു. അതേസമയം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയാറായില്ല. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് വിവാദത്തിനിടയായ സംഭവം നടന്നത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ബി.എം.ഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തി ഉചിത നടപടി കൈക്കൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന് ഹാജി വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വര്ണം കടത്തിയ കേസില് നേരത്തെ അറസ്റ്റിലായ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് സംശയാസ്പദമാണെന്നും ജാഥയുടെ സ്പോണ്സര് ഇക്കൂട്ടരാണോയെന്ന് സംശയിക്കണമെന്നും മായിന്‍ഹാജി ആരോപിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്