ദുരിതമേഖലയില്‍ കൈത്താങ്ങായി യുവജനതാദള്‍ പ്രവര്‍ത്തകര്‍ മാതൃകയായി ; മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി
ഇടുക്കി : അടിമാലി, വണ്ണപ്പുറം, മുള്ളരിങ്ങാട്, തടിയമ്പാട്, ചെറുതോണി, ആലപ്പുഴ ജില്ലയിലെ ചുങ്കം, പള്ളംതുരുത്തി, മിഖായേല്‍ പള്ളി ക്യാമ്പ് ചമ്പക്കുളം, തെക്കേക്കര, കൈനിഗിരി ക്യാമ്പ്, ചെങ്ങന്നൂര്‍, ചങ്ങനാശേരി, നെടുമ്പാശേരി സ്‌കൂളിലെ ക്യാമ്പ്, പുതുശ്ശേരി, വടുതല പളളികളിലെ ക്യാമ്പുകള്‍, ചിറ്റൂര്‍ എന്നീ ക്യാമ്പുകളിലാണ് ഭക്ഷ്യ വസ്‌തുക്കളും പുതു വസ്‌ത്രങ്ങളും വിതരണം ചെയ്‌തത്.
യുവജനതാകള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാല്‍ക്കോയുടെ നേതൃത്വത്തില്‍ മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ സാധനങ്ങളാണ് 19 ക്യാമ്പുകളിലെ അര്‍ഹരായവര്‍ക്ക് നല്‍കിയത്.
അരി, ചെറുപയര്‍, പച്ചക്കറി, ബിസ്‌ക്കറ്റ്, റെസ്‌ക്, തുടങ്ങിയ ഭക്ഷ്യ വസ്‌തുക്കളും പുതു വസ്‌ത്രങ്ങളും, നാപ്‌കിന്‍, പെയ്‌സ്റ്റ്, ബ്രഷ്,് ക്ലീനിംഗ് വസ്‌തുക്കള്‍, മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്‌തതെന്ന് അനീ്‌ഷ് പാല്‍ക്കോ പറഞ്ഞു.
റവന്യൂ, പഞ്ചായത്ത് അധികാരികളുടെ സാന്നിധ്യത്തിലാണ് ഇവ വിതരണം ചെയ്‌തിട്ടുള്ളതെന്നും അനീഷ് പാല്‍ക്കോ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടേയും സൂഹൃത്തുക്കളുടേയും വ്യാപാരി വ്യവസായികളുടേയും സഹകരണത്തോടെയാണ് ഇത്രയും വിപുലമായ രീതിയില്‍ നിര്‍ദ്ധനര്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനതാദള്‍ തൊടുപുഴ നിയോജക മണ്ഡല വൈസ് പ്രിസ്ഡന്റ് KM സാബു. യുവജനതാദള്‍ ഭാരവാഹികളായ ക്രിസ്റ്റഫര്‍ ജോണ്‍, ഷെബി മോൻ, ജിജോ റ്റി.ഐസക്ക്, ടിറ്റോ, ടിനോ, ഡാനിയേല്‍ ഡെന്നീസ്,സാജു എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്