യൂട്യൂബ് നോക്കി കള്ളനോട്ടടിച്ചു: പരീക്ഷണം പാളി, നാലുപേര്‍ പിടിയില്‍- സംഭവം- ഇടുക്കിയില്‍
മറയൂര്‍: യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പൊലീസ് പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33), ചന്ദ്രശേഖരന്‍(22), തങ്കരാജ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടബാധ്യതയെത്തുടര്‍ന്നാണ് ഇവര്‍ കള്ളനോട്ടടിയിലേക്ക് തിരിയുന്നത്.
പാപ്പന്‍പാളയത്ത് എട്ടു വര്‍ഷത്തോളമായി പിവിസി പൈപ്പ് കച്ചവടം നടത്തുകയായിരുന്ന സുകുമാര്‍ കടക്കെണിയില്‍ ആയി. ഈ സമയത്ത് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബിലെ കള്ളനോട്ടടിയെക്കുറിച്ച് ഇയാള്‍ പരിചയപ്പെടുത്തുന്നത്. ഇതനുസരിച്ച് സുകുമാര്‍ ലാപ്‌ടോപ്, സ്‌കാനിങ് മെഷീന്‍, പ്രിന്റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി.
നാല് ലക്ഷം രൂപയായിരുന്നു ഇവര്‍ രണ്ട് ദിവസത്തിനുള്ളില്‍ അച്ചടിച്ചത്. ഇതില്‍ നിന്ന് 80,000 രൂപ രമേശ് എന്നയാള്‍ക്ക് നല്‍കി കടം വീട്ടി. കള്ളനോട്ടാണെന്ന് സംശയം തോന്നിയ രമേശാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നോട്ട് അച്ചടി കണ്ടെത്തുകയായിരുന്നു. സുകുമാറിന് സഹായം ചെയ്തതിന് ആണ് ചന്ദ്രശേഖരന്‍, തങ്കരാജ്, എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ നാമക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്