ആര്‍ക്കുവേണ്ടിയുള്ള ബജറ്റാണിത്? വിമര്‍ശനവുമായി യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ആര്‍ക്കുവേണ്ടിയുള്ള ബജറ്റാണിത്? രാജ്യത്തിന്‍റെ 65 ശതമാനം സമ്ബത്തും കൈയടക്കിയിരിക്കുന്നത് 10 ശതമാനം വരുന്ന അതിസമ്ബന്നരാണ്. ദരിദ്രരായ 60 ശതമാനം ആളുകളുടെ കൈയിലുള്ളത് രാജ്യത്തിന്‍റെ അഞ്ച് ശതമാനം സമ്ബത്ത് മാത്രമാണ്. മഹാമാരിയുടെ കാലത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വര്‍ധിച്ചപ്പോള്‍ വന്‍ ലാഭം ഉണ്ടാക്കിവരുടെ മേല്‍ എന്തുകൊണ്ട് കൂടുതല്‍ നികുതി ചുമത്തുന്നില്ല? -സീതാറാം യെച്ചൂരി ചോദിച്ചു.
രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവെച്ച തുക 73,000 കോടിയായി കുറച്ചു. യുവാക്കളുടെ ഭാവിക്ക് നേരെയുള്ള ആക്രമണം തന്നെയാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്.
ജനവിരുദ്ധമായ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍, ഭക്ഷണം, വളം, പെട്രോളിയം എന്നിവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന് നേരെയുള്ള ആക്രമണമാണിതെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യാപനവുമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്