വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഡബ്ലിയുസിസിയ്ക്ക് നേരെ വീണ്ടും സൈബറാക്രമണം
വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഡബ്ലിയുസിസിയ്ക്ക് നേരെ വീണ്ടും സൈബറാക്രമണം. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പേജിലാണ് നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളുന്നയിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം.വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ പ്രമുഖനടന്‍മാരുടെ ഫാന്‍സ് അസഭ്യവര്‍ഷവും അധിക്ഷേപവും തുടരുകയാണ്. ഡബ്ലിയുസിസിയെ പിന്തുണച്ച് രംഗത്ത് വരുന്നവരെയും സംഘടിതമായി ആക്രമിക്കുന്നുണ്ട്. എറണാകുളം പ്രസ് ക്ലബില്‍ വച്ചു ശനിയാഴ്ച്ച നടന്ന സമ്മേളനം WCC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ആ ഫേസ്ബുക്ക് ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്. മോഹന്‍ലാലിനെ അനാവശ്യമായി വലിച്ചിഴച്ചാല്‍ വിധം മാറുമെന്ന ഭീഷണിയും ഫാന്‍സ് മുഴക്കുന്നുണ്ട്. മോഹന്‍ലാല്‍ പേരെടുത്ത് പറയാതെ തങ്ങളെ അപമാനിച്ചു എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളുമുണ്ട്. നടി എന്നതിന് പകരം ചില തെറിവാക്കുകളാണ് ‘ലാലേട്ടന്‍’ ഉപയോഗിക്കേണ്ടിയിരുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ദിലീപിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വീരവാദവും ഫാന്‍സ് മുഴക്കുന്നു. ഡബ്ലിയുസിസി ഭാരവാഹികളേയും മീ റ്റു മുന്നേറ്റത്തേയും അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
പത്ര സമ്മേളനത്തില്‍ സംസാരിച്ച രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരെ ഫീല്‍ഡ് ഔട്ട് ആയ നടിമാരെന്നാണ് ചില ഫാന്‍സ് കമന്റുകളില്‍ പരാമര്‍ശിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്