വി എസിന്റെ നൂറാം പിറന്നാൾ ആഘോഷം; മുന്‍ പി.എ. എ.സുരേഷിന് വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് മുന്‍ പി.എ എ സുരേഷിന് പാര്‍ട്ടി വിലക്ക്. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തില്‍ സിപിഐഎം വിലക്കേര്‍പ്പെടുത്തിയത്.
ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് പരിപാടിയില്‍ നിന്നൊഴിവാക്കുകയായിരുന്നു. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ സുരേഷിനെ അറിയിക്കുകയായിരുന്നു.
പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററില്‍ സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇറക്കിയ പോസ്റ്ററില്‍ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി. പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകര്‍ സുരേഷിനെ അറിയിക്കുകയായിരുന്നു. പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റര്‍ ഇറക്കി.
ഒരു കാലത്ത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വിഎസിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് മുന്‍ പി.എ. എ.സുരേഷ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്