യുപിയിലും പഞ്ചാബിലും കള്ള വോട്ടെന്ന് തരൂര്‍ ; വോട്ടുകള്‍ കൂട്ടികലര്‍ത്തില്ല 4500 ഖാര്‍ഗെയ്ക്ക് ലഭിച്ചാല്‍ വിജയിച്ചതായി കണക്കാകും
യുപിയില്‍ കള്ളവോട്ട് നടന്നുവെന്നു ആരോപിച്ചാണ് തരൂര്‍ പരാതി നല്‍കിയത്. യുപിയിലെ വോട്ടുകള്‍ മാറ്റിവച്ച് പ്രത്യേകം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ കൂട്ടികലര്‍ത്തി ഒരുമിച്ചാക്കിയ ശേഷം വോട്ടെണ്ണല്‍ തുടങ്ങും. ഫലം ഏകദേശം വ്യക്തമായിക്കഴിഞ്ഞ് യുപിയിലെ വോട്ടെണ്ണല്‍ നടത്താമെന്നാണ് തീരുമാനം.
ഖാര്‍ഗെയ്ക്ക് വിജയിക്കാനാവശ്യമായ നാലായിരത്തിലധികം ഭൂരിപക്ഷം കടന്നുകഴിഞ്ഞാല്‍, യുപിയിലെ ബാലറ്റുകളും മറ്റ് വോട്ടുകള്‍ക്കൊപ്പം കൂട്ടികലര്‍ത്തി എണ്ണുമെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലും തെലുങ്കാനയിലും പഞ്ചാബിലും കള്ളവോട്ട് നടന്നുവെന്നാണ് തരൂരിന്റെ ആരോപണം. യുപിയില്‍ വോട്ട് ചെയ്യാത്തവരുടെ പേരില്‍ മറ്റുള്ളവര്‍ വോട്ട് ചെയ്തെന്നാണ് പ്രധാന പരാതി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്