×

വിഴിഞ്ഞത്തിന് 500 കോടി സഹകരണ ബാങ്കുകളിലൂടെ നല്‍കും ; ധനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ തുറമുഖ വകുപ്പിന് 550 കോടിയുടെ അടിയന്തര വായ്പ നല്‍കും.

പുലിമുട്ട് നിക്ഷേപത്തിന്റെ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് 347 കോടിയും, റെയില്‍ കണക്‌ടിവിറ്റിക്ക് ഭൂമി ഏറ്റെടുക്കാന്‍ 103 കോടിയും, തുറമുഖ അനുബന്ധ റോഡ് നിര്‍മ്മാണത്തിന് 100 കോടിയുമാകും ഇതില്‍ നിന്ന് നല്‍കുക. ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും പങ്കെടുത്തു. ഇന്ന് ചേരുന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാവും അന്തിമ തീരുമാനം.

ആദ്യ ഗഡുവിനായി അദാനി ഗ്രൂപ്പ് പല തവണ കത്ത് നല്‍കിയിട്ടും, മതിയായ ഫണ്ടില്ലാത്തത് തുറമുഖ വകുപ്പിനെ കുഴക്കിയിരുന്നു. അടിയന്തരമായി 100 കോടി നല്‍കാനായിരുന്നു സഹകരണ-തുറമുഖ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണ. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത ഇടപെടലിലാണ് ആദ്യ ഗഡു മുഴുവന്‍ നല്‍കാന്‍ ധാരണയായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top