വിഷു ദിനത്തില്‍ പ്രധാനമന്ത്രി രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും – രാജ്യം പ്രതീക്ഷിക്കുന്നത് ഇളവുകള്‍ മാത്രം
ന്യുഡല്‍ഹി: കോവിഡില്‍ വിശദീകരണവുമായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിക്കാകും മോദിയുടെ അഭിസംബോധന. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇത്. ലോക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്താന്‍ ഇടയുള്ള മാറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കും.
കൊറോണയുമായി ബന്ധപ്പെട്ട് രണ്ട് തവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതും ലോക് ഡൗണിനെ കുറിച്ച് അറിയിച്ചതും അഭിസംബോധനയിലൂടെയാണ്. ഇതിനിടെ ഒന്‍പതാം തീയതി രാത്രി ഒന്‍പത് മണിക്ക് ദീപം തെളിയിക്കാനുള്ള വീഡിയോ സന്ദേശവും നല്‍കി. ഫലത്തില്‍ നാലാമത്തെ തവണയാണ് മോദിയുടെ വരവ്.
കേരളം കോവിഡിനെ അതിജീവിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി കേരളത്തിന് ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ
ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്.
ദേശീയ ലോക്ക് ഡൗണിന്റെ കാര്യത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
അതേസമയം ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രി വിളിച്ചു തേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇതിനെക്കുറിച്ച് തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ബഹുഭൂരിപക്ഷം സംസ്ഥാന മുഖ്യന്മാരും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചാണ് തീരുമാനം എടുത്തിരുന്നത്.
അന്തിമ തീരുമാനം ഉടന്‍ പുറപ്പെടിവിക്കും. കൂടുതല്‍ മുഖ്യമന്ത്രി മാരും ലോക്്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാന മുഖ്യന്മാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. രാജ്യത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വിലയിരുത്തി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം വീട്ടുകൊടുക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
നിയന്ത്രണങ്ങള്‍ മാറ്റുന്നതിന് ദേശീയ തലത്തില്‍ തന്നെ തീരുമാനമെടുക്കും. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ മാറ്റുമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രവാസികളുടെ പ്രശ്നവും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്