×

കൈപ്പശേരില്‍ വിജയന്‍ അനുസ്മരണം ഫെബ്രുവരി മൂന്നിന് പുറപ്പുഴയില്‍

പുറപ്പുഴ : പുറപ്പുഴയിലെ സാമുദായിക രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ സുത്യര്‍ഹ്യമായ സേവനം കാഴ്ച വച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയ വിജയന്‍ നായരുടെ ചരമദിനം ഫെബ്രുവരി മൂന്നിന് ആചരിക്കും.
രാഷ്ടീയ രംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശക്തമായ അടിത്തറ പാകുവാന്‍ വിജയന്‍ നായര്‍ക്ക് കഴിഞ്ഞിരുന്നു. നാടിന്റെ വിശാലമായ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വരും തലമുറയ്ക്ക് കൂടി മുതല്‍ക്കൂട്ടാക്കിയ വിജയന്‍ മാതൃകാജീവിതമാണ് നയിച്ചിരുന്നത്.
വൈകിട്ട് 5 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍. മാര്‍ട്ടിന്‍ ജോസഫ് സ്വാഗതം പറയും. പി ജെ അവിര അധ്യക്ഷത വഹിക്കും. അനുസ്മരണ യോഗം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ കെ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ഡിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് നിര്‍വ്വഹിക്കും.
യോഗത്തില്‍ അഡ്വ. എസ് അശോകന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്റ് റെനീഷ് മാത്യു വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സോമനാഥപിള്ള (സിപിഎം),
സഹജന്‍ (ബിജെപി), തോമസ് പയറ്റ്‌നാല്‍ (കേരള കോണ്‍ഗ്രസ് എം ) പി പി എനില്‍കുമാര്‍ (ജനതാദള്‍- എസ് ) എം ജെ ജോണ്‍സണ്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്), തോമസ് വെളിയത്തുമാരിയില്‍ (കേരള കോണ്‍ഗ്രസ് എം ) തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍
സംസാരിക്കും.
ജനമനസുകളില്‍ ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ തന്റെ ധന്യജീവിതം നാടിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കരയോഗത്തിനുമായി വേണ്ടി മാറ്റി വച്ച വിജയന്‍നായരുടെ അനുസ്മരണാര്‍ത്ഥം ഒരു സ്‌കോളര്‍ഷിപ്പ് ഗവ. എല്‍ പി സ്‌കൂളില്‍ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പുറപ്പുഴ ഗവ. എല്‍ പി സ്‌കൂളിലെ 1,2,3,4 ക്ലാസുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് തുക കൈമാറുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top