×

പിടിച്ചെടുത്തത് കോടികള്‍, 20 ഓളം ബാഗുകളില്‍ നോട്ടുകെട്ടുകള്‍;

ചെന്നൈ: തമിഴ് സിനിമ നിര്‍മാതാവും പണമിടപാടുകാരനുമായ ജി.എന്‍. അന്‍പു ചെഴിയന്റെ സ്ഥാപനങ്ങളില്‍നിന്ന് പിടിച്ചെടുത്തത് 65 കോടി രൂപ. തമിഴ്‌നാട്ടിലെ 38 കേന്ദ്രങ്ങളിലായി നടന്ന പരിശോധനയിലാണ് ആദായനികുതി വകുപ്പ് ഇത്രയും പണം പിടികൂടിയത്. ഇരുപതോളം ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകള്‍ നിരനിരയായി അടുക്കിവെച്ചിരുന്ന ബാഗുകള്‍ക്ക് വലിയ ഭാരവുമുണ്ടായിരുന്നു. ഏകദേശം 65 കോടിയോളം രൂപയാണ് അന്‍പു ചെഴിയന്‍ പലയിടങ്ങളിലായി സൂക്ഷിച്ചിരുന്നതെന്നാണ് ആദായനികുതി വകുപ്പ് പുറത്തുവിടുന്ന വിവരങ്ങള്‍. പരിശോധനകള്‍ ഇനിയും തുടരുമെന്നും സൂചനയുണ്ട്.

ഗോപുരം ഫിലിംസിന്റെ മേധാവിയും തമിഴ് സിനിമാ നിര്‍മാണ രംഗത്തെ പ്രമുഖനുമാണ് ജി.എന്‍. അന്‍പു ചെഴിയന്‍. സിനിമ നിര്‍മാണത്തിന് കോടികള്‍ വായ്പ നല്‍കുന്ന അന്‍പു ചെഴിയനാണ് പല നിര്‍മാതാക്കളുടെയും ആശ്രയം. ചിലരെല്ലാം ഇയാളുടെ ഭീഷണിക്കും ക്രൂരതയ്ക്കും ഇരയായിട്ടുമുണ്ട്.

മധുര സ്വദേശിയായ അന്‍പുചെഴിയന്‍ ഒരു നിര്‍മാതാവിന്റെ പരാതിയില്‍ 2011 ല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാല്‍ ഈ കേസില്‍ പിന്നീട് വെറുതെവിട്ടു. പ്രമുഖ തമിഴ് സിനിമ നിര്‍മാതാവായ അശോക് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അന്‍പു ചെഴിയനെതിരേ ആരോപണങ്ങളുയര്‍ന്നു.

അന്‍പു ചെഴിയന്റെ നിരന്തര പീഡനവും ഉപദ്രവവും കാരണമാണ് അശോക് കുമാര്‍ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top