×

ഫോണ്‍ താഴെ വയ്‌ക്കൂ ജാഗ്രതൈ ! വിജിലന്‍സിന്റെ പുതു നീക്കം ഇങ്ങനെ – പൊതുജനങ്ങള്‍ക്ക്‌ പരാതിപ്പെടാം

തിരുവന്തപുരം: ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നവരെ വിജിലന്‍സ് കുടുക്കും. ജോലി സമയത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ ഉദ്യോഗസ്ഥരെ പിന്‍തുടരുന്നതിനാണ് വിജിലന്‍സ് സംഘം ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്തി വിജിലന്‍സ് ഇനി നടപടിയെടുക്കും.

വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലന്‍സ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തു. പരാതിക്കാരന്‍ ‘ സ്‌ക്രീന്‍ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’ പൊതുജനങ്ങള്‍ക്കും ഇത്തരം പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

http://[emailprotected] kerala.gov.in എന്ന മെയിലിലും ‘ദ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പിഎംജി, വികാസ് ഭവന്‍, തിരുവനന്തപുരം (പി ഒ) എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോണ്‍ നമ്ബരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നല്‍കാവുന്നതാണ്.

പരാതിപ്പെടാനുള്ള നമ്ബറുകള്‍
ഡയറക്ടര്‍: 9497999966 Toll free 8592 900 900 ജില്ലാ ചുമതലയുള്ളDySpമാര്‍ തിരുവനന്തപുരം: 9447582421 കൊല്ലം 9447582422 പത്തനംതിട്ട 94475824 23 കോട്ടയം9447582426 ആലപ്പുഴ9447582427 ഇടുക്കി9447582428 എറണാകുളം 9447582431 തൃശൂര്‍ 9447582434 പാലക്കാട്9447582435 കോഴിക്കോട് 9447582438 മലപ്പുറം9447582439 വയനാട്9447582441 കണ്ണൂര്‍9447582440 കാസര്‍കോട് 9447582442. കൂടുതല്‍ വിവരങ്ങള്‍ http://Vigilance kerala.gov.in ലും ലഭ്യമാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top