ഇതാണ് എന്റെ അച്ഛന്‍ ,ഓട്ടോ ഡ്രൈവറാണ്; കണ്ണ് നിറഞ്ഞ് മിസ് കേരളാ റണ്ണറപ്പ്
മിസ് കേരള 2018 മത്സരത്തില്‍ റണ്ണറപ്പ് കിരീടം പാലക്കാട് സ്വദേശിനിയായ വിബിത വിജയനാണ് കരസ്ഥമാക്കിയത്. ആ വിജയത്തിന് പിന്നില്‍ ജീവിതം സമ്മാനിച്ച മുറിവുകളോടുള്ള പോരാട്ടത്തിന്റെ വലിയൊരു കഥയുണ്ട്. പാലക്കാട്ടെ ഓട്ടോ ഡ്രൈവറായ വിജയന്‍റെ മകളാണ് വിബിത. സ്വാഭാവികമായും ജീവിതം കരുപ്പിടിപ്പിക്കാന്‍ നന്നേ പ്രയാസപ്പെടുന്ന കുടുംബം. പക്ഷെ മകളുടെ നിശ്ചയദാര്‍ഢ്യം ആ അച്ഛനെയും കുടുംബത്തെയും ഇന്നേറെ സന്തോഷത്തിലേക്കും അഭിമാനത്തിലേക്കും എത്തിച്ചിരിക്കുന്നു. വാശിയേറിയ മത്സരം നടക്കുമ്ബോള്‍ കാഴ്ചക്കാരനായി സദസ്സിലിരുന്ന വിജയന് പിന്നീട് നടന്നതെല്ലാം വര്‍ധിച്ച സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. മത്സര ശേഷം മകള്‍ റണ്ണര്‍അപ്പ് ആയെന്നറിഞ്ഞപ്പോള്‍ ഇരുവരുടെയും കണ്ണ് നിറഞ്ഞത് പരിമിതികളെ അതിജീവിച്ചു പൊരുതി നേടിയ വിജയം ആയതു കൊണ്ടാണ്.
മകളുടെ പേര് വേദിയില്‍ ഉറക്കെ പ്രഖ്യാപിക്കുമ്ബോള്‍ വിജയന്‍ അഭിമാനം കൊണ്ട് വിതുമ്ബി. വിബിതയ്ക്ക് ഈ അംഗീകാരം വെറുമൊരിഷ്ടത്തിന്റെയോ താല്‍പര്യത്തിന്റെയോ പേരിലുള്ള നേട്ടമല്ല. മറിച്ച് ജീവിതം നല്‍കിയ മുറിവുകളോടുള്ള മധുരപ്രതികാരം കൂടിയാണ്. അന്നോളം കടന്നുപോയ കയ്‌പേറിയ അനുഭവങ്ങളെയെല്ലാം വരവുവെച്ച് പ്രൗഢ ഗംഭീരമായ സദസ്സിന് മുന്നില്‍ നിന്ന് വിബിത അച്ഛനെക്കുറിച്ച് പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും മിസ് കേരള വേദിയില്‍ അഭിനന്ദിക്കാനെത്തിയ ചിത്രങ്ങള്‍ സഹിതം വിബിതയിട്ട ഫേസ്ബുക്ക് പോസ്റ്റുകളും ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.
പാലക്കാട് ചിറക്കാട്ട് ഓട്ടോ ഡ്രൈവറാണ് അച്ഛന്‍ വിജയന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് വിബിതയുള്‍പ്പെടെയുള്ള മൂന്ന് മക്കളെയും വിജയന്‍ വളര്‍ത്തിയത്. മക്കളുടെ ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് വാശി പിടിച്ച ഒരച്ഛന്‍. സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതും പറന്നുയരാന്‍ ചിറകുകള്‍ പിടിപ്പിച്ചു തന്നതും ആ അച്ഛനാണ്. ജീവിതത്തില്‍ പല ഘട്ടങ്ങളിലും തളര്‍ന്നുപോയി, സ്‌കൂളില്‍ പഠിക്കുമ്ബോള്‍ ഫീസ് നല്‍കാന്‍ പണമില്ലാഞ്ഞതിനെ തുടര്‍ന്ന് വിബിത ഒരു വര്‍ഷം പഠിക്കാന്‍ പോയില്ല. എങ്കിലും കൂടുതല്‍ സമയം ജോലി ചെയ്ത് ഇതിനെല്ലാമുള്ള വരുമാനം വിജയന്‍ കണ്ടെത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്