×

ക്യൂ ആപ്പും റെഡിയായി; ബുധന്‍ മുതല്‍ മദ്യം ലഭിച്ചേക്കും ഇനി വേണ്ടത് ഗവര്‍ണ്ണറുടെ അനുമതി മാത്രം

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍  വ്യാഴാഴ്ച  വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായി. ഇതിന്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനമാണ് ആപ് നിര്‍മിച്ചത്. ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യ വില്‍പ്പന പുനരാരംഭിക്കുകയുള്ളു. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യ വില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഗവര്‍ണര്‍ ഇതില്‍ ഒപ്പിടുന്നത് അടക്കമുളള നടപടി ക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top