വെങ്കയ്യ നായിഡും യശ്വന്ത് സിന്‍ഹയും നേര്‍ക്കു നേര്‍ മല്‍സരിച്ചേക്കും; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് S T വനിത
ന്യൂഡെല്‍ഹി : ഇപ്പോഴത്തെ ഉപരാഷ്ട്രപരത വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പരിഗണിക്കുന്നു.
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപി നീക്കം സജീവമാക്കിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് സൂചനകള്‍ നല്‍കി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകും. ബിജെപി മുന്‍ നേതാവ് കൂടിയാണ് യശ്വന്ത് സിന്‍ഹ.
രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് വെങ്കയ്യ നായിഡു വിമുഖ കാണിച്ചാല്‍ മാത്രമേ മറ്റൊരു പേരിലേക്ക് ബിജെപി കടക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി നേരത്തെ രാജ്‌നാഥ് സിങ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വാജ്‌പേയ് സര്‍ക്കാര്‍ അബ്ദുള്‍ കലാം ആസാദിനേയും മോദി സര്‍ക്കാര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ നിന്നും റാം നാഥ് കോവിന്ദിനേയും തിരഞ്ഞെടുത്തിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എസ് ടി വിഭാഗത്തിലുള്ള വനിതയേയാണ് ബിജെപി ഇക്കുറി പരിഗണിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്