വെങ്ങല്ലൂരില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ : വെങ്ങല്ലൂര്‍, അച്ചന്‍കവല ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി. ഒരു വീട്ടിലേക്ക് 240 വോള്‍ട്ടേജ് ആവശ്യമുള്ളിടത്ത് 150 മുതല്‍ 200 വോള്‍ട്ടേജ് വൈദ്യുതി മാത്രമാണ് വീടുകളില്‍ കിട്ടുന്നതെന്നും പരാതിയുണ്ട്.
ഇത് മൂലം കുട്ടികള്‍ക്ക് പഠിക്കുന്നതിനാവശ്യമല്ലാത്ത അവസ്ഥയില്‍ ആണുള്ളത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഈ പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ വിലപിടിപ്പുള്ള പല ഗൃഹോപകരണങ്ങളും ഉപയോഗിക്കാന്‍ പറ്റുന്നില്ല.
ഇതേ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ഇബി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയായിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘം മന്ത്രി എം എം മണിയെ നേരില്‍ കണ്ട് പരാതി ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജോഷ്വ ജോര്‍ജ്ജ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്