മകന്‍ ജയിച്ചു കയറാന്‍ ആഗ്രഹമില്ലേ ? – ഏത് അച്ഛനെപ്പോലെയുമാണ് താന്‍ – തുഷാറിനെപ്പറ്റി വെള്ളാപ്പള്ളി പറഞ്ഞത് ഇങ്ങനെയൊക്കെ
ആലപ്പുഴ: ആസന്നമായിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ മകന്‍ ജയിച്ചു കയറാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി തന്റെ നയം വ്യക്തമാക്കിയത്.
‘ഞാനൊരു രാഷ്‌ട്രീയക്കാരനായി വളര്‍ന്നു വരണമെന്ന് ആഗ്രഹിച്ചു വന്നവനല്ല. ഒരുപാട് നഷ്‌ടപ്പെടാനുള്ളവനാണ്. എനിക്കൊരു മകനേയുള്ളൂ. വേറൊരു മകന്‍ അതിനു പകരം വയ്‌ക്കാനില്ല. വീടും കുടുംബവും നോക്കി കണ്ട് പോയാല്‍ നന്നായിരുന്നു എന്ന ആഗ്രഹമുണ്ട്.കാരണം എനിക്കൊരുപാട് പരാജയം പറ്റിയിട്ടുണ്ട്. കാരണം ഞാന്‍ ഈ സമുദായ സേവനത്തിന് വന്നത്. 22 കൊല്ലമായി എനിക്കു പറ്റിയ അപകടം എന്നു പറയുന്നത്, നല്ലൊരു കച്ചവടക്കാരനും റെയില്‍വേ കോണ്‍ട്രാക്‌ടറുമായി നടന്ന ഞാന്‍ ട്രാക്ക് തെറ്റി ഈ ട്രാക്കിലായിപ്പോയി. അതിനൊരുപാട് പരിക്കുകളും പരിഭവങ്ങളും പലരുടെയും വിദ്വേഷവുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. നഷ്‌ടത്തിന്റെ കണക്കു മാത്രമെ എന്റെ സ്വകാര്യ ജീവിതത്തിലുള്ളു.
അതുകൊണ്ട് ഇനിയൊരു നഷ്‌ടം സ്വകാര്യ ജീവിതത്തിലില്ലാതെ കുടുംബം നോക്കി പോകുന്നതാണ് പ്രായമായി വരുമ്ബോള്‍ എനിക്കു തോന്നിയാല്‍, ഒരച്ഛന്‍ എന്ന നിലയില്‍ ചിന്തിച്ചാല്‍ മനസിലാകും. പകരം വയ്‌ക്കാന്‍ ഒരാളുണ്ടെങ്കില്‍ തരക്കേടില്ല. ആരുടെയും പുറകെ പോകാതെ ജീവിക്കാനുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെയുണ്ടുതാനും. ആരു നോക്കും. എനിക്കൊരു മകനും മകളുമെയുള്ളൂ. നോക്കാനുള്ള ആളുവേണ്ടെ’- വെള്ളാപ്പള്ളി ചോദിക്കുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്