വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയതില്‍ തെറ്റില്ല; വോട്ടിനായി പിന്നാലെ പോവില്ല: കാനം രാജേന്ദ്രന്‍
വോട്ടിനായി സമുദായ സംഘടനകളുടെ പിന്നാലെ പോവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലപ്പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ സംഘടനകളുടെ പിന്തുണയിലല്ല, എല്‍.ഡി.എഫിന്റെ രാഷ്ട്രീയം കൊണ്ടാണ് നിയമസഭയില്‍ വിജയിച്ചത്. എന്‍.എസ്.എസ് പലസമയത്തും സ്വീകരിച്ച സമദൂര നിലപാട് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയതില്‍ തെറ്റില്ല. അതില്‍ രാഷ്ട്രീയ താത്പര്യമില്ല. മറ്റൊരു ചടങ്ങിന് പോയപ്പോള്‍ വെള്ളാപ്പള്ളിയേയും കുടുംബത്തേയും കാണുക മാത്രമാണ് ചെയ്തത്. എന്‍.എസ്.എസിന്റെ നിലപാട് മാടമ്ബിത്തരമാണെന്ന കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ല. അതെല്ലാം ജനങ്ങള്‍ മറക്കും. അത് നിലനിര്‍ത്താന്‍ വേണ്ടി ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടി.പി വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം കിട്ടുന്നെന്ന ആക്ഷേപത്തോട് ജയിലില്‍ കിടക്കുന്നവര്‍ക്കും മനുഷ്യാവകാശമുണ്ടെന്നും ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പൊന്നാനി, വയനാട് സീറ്റുകള്‍ വെച്ചുമാറുന്നത് പാര്‍ട്ടി ആലോചിച്ചിട്ടില്ല. സി.പി.ഐ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും കാനം പറഞ്ഞു,
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്