ശബരിമലയ്ക്ക് എതിരായല്ല മതില്‍ . ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരിപാടിയല്ല, സര്‍ക്കാരിന്റെ പരിപാടി തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് വനിതാമതിലില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ പാര്‍ട്ടിയില്‍ വ്യത്യസ്ഥ ആശയങ്ങളില്‍ പെട്ടവരുണ്ട്, അവരാരെങ്കിലും പോകണമെന്ന് തീരുമാനമെടുത്താല്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പജ്യോതിയില്‍ എഴുതപു ശതമാനത്തോളം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരാണങ്ങളാല്‍ താന്‍ പങ്കെടുത്തില്ല.
എസ്‌എന്‍ഡിപിയും ബിഡിജെഎസും വിശ്വാസികള്‍ക്കൊപ്പമാണ്. വനിതാ മതില്‍ ഗവര്‍ണമെന്റ് നടത്തുന്ന പരിപാടിയാണ്. എസ്‌എന്‍ഡിപിയുടെ പരിപാടിയല്ല. വനിതാ മതില്‍ ഒരിക്കലും ഒരു വര്‍ഗീയ മതിലല്ല. ശബരിമലയ്ക്ക് എതിരായല്ല മതില്‍ കെട്ടുന്നത്.
പരിപാടിക്ക് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ മിഷനറിയാണ്. സിപിഎമ്മും സിപിഐയും അല്ല, സര്‍ക്കാര്‍ സംവിധാനങ്ങളാണ് മീറ്റിങ്ങുകള്‍ വരെ വിളിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരിപാടിയല്ല, സര്‍ക്കാരിന്റെ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സ്ത്രീയല്ലാത്തതുകൊണ്ട് വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും കുടംബത്തിലെ ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും തുഷാര്‍ പറഞ്ഞു. തുഷാര്‍ അടക്കമുള്ള ബിഡിജെഎസ് നേതാക്കള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് നേരത്തെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്