അനാചാരങ്ങള്‍ക്കെതിരായ സ്ത്രീ മുന്നേറ്റമാണ് വനിതാ മതില- വെള്ളാപ്പള്ളി
ക്ഷേത്രം സ്ഥാപിച്ചതിന്റെ പേരില്‍ ആറാട്ടുപുഴ വേലായുധ പണിക്കരെ വെള്ളത്തിലിട്ട് വെട്ടിക്കൊന്നവരുടെ നാടാണ് കേരളം. വൈക്കം ക്ഷേത്രത്തിനെതിരെയുള്ള റോഡിലൂടെ അവര്‍ണര്‍ക്ക് വഴിനടക്കാനുളള സ്വാതന്ത്ര്യത്തിനായി ജാഥ നയിച്ച മന്നത്തിന്റെ നാടാണ് കേരളം.
ഗുരുദേവനും അയ്യങ്കാളിയും അയ്യാ വൈകുണ്ഠ സ്വാമിയും അടക്കമുള്ള നവോത്ഥാന നായകര്‍ രൂപപ്പെടുത്തിയെടുത്ത ഇന്നത്തെ കേരളത്തെ മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമദൂരം പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ ഒരു ദൂരം മാത്രമാണ് പറയുന്നത്. പ്രതിപക്ഷം എസ്‌എന്‍ഡിപിയെ എന്തിന് വിമര്‍ശിക്കണം. തന്ത്രിയും ഒരു ദൂരം പറയുന്നവരും കേള്‍ക്കാന്‍ എസ്‌എന്‍ഡിപിയെ കിട്ടില്ല. ഇവര്‍ പറയുന്നത് കേരളത്തിലെ പ്രതിപക്ഷത്തിന് സ്വീകാര്യമാകും. ആചാരങ്ങളും അനുഷ്ടാനങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. അനാചാരങ്ങള്‍ മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ ദൈവം പൊറുക്കില്ലെന്നും അനാചാരങ്ങള്‍ക്കെതിരായ സ്ത്രീ മുന്നേറ്റമാണ് വനിതാ മതിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്