സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പലചരക്കുമേഖലയും പ്രതിസന്ധിയിലേക്ക്
രക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെട്ടതോടെയാണ് വില കുതിച്ചുയര്‍ന്നത്. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. അതേസമയം കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം
അയല്‍സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് അതിര്‍ത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും അറന്നൂറോളം ലോറികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക് കഴിഞ്ഞ ദിവസം മുതല്‍ ഈ ലോറികളിലുള്ള പഴം, പച്ചക്കറി വരവ് മുടങ്ങി. ചെറിയ വാഹനങ്ങള്‍ സമരത്തിനില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകാനാണു സാധ്യത.
പ്രധാനമായും സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം, പാളയം മാര്‍ക്കറ്റ്, എറണാകുറം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല.തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വില വര്‍ദ്ധിച്ചിട്ടുണ്ട്.
ഡീസല്‍ വിലവര്‍ദ്ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കേരളത്തിലും സമരം. സംസ്ഥാനാന്തര പെര്‍മിറ്റുള്ള അരലക്ഷം ലോറികള്‍ ഉള്‍പ്പെടെ ആകെ 90,000 ലോറികളാണു കേരളത്തില്‍ പണിമുടക്കുന്നത്.
ചെറുകിട ചരക്കുലോറികളെ കൂടി കൂട്ടിയാല്‍ സംസ്ഥാനത്താകെ രണ്ടരലക്ഷത്തോളം വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇതരസംസ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട ലോറികള്‍ ഇന്നലെ പലയിടങ്ങളിലായി ചരക്കിറക്കി. ഇന്നു മുതല്‍ ചരക്കു ഗതാഗതം പൂര്‍ണമായി സ്തംഭിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്