×

വാഴത്തോപ്പ് സ്വദേശി ജയരാജന്റെ വീടെന്ന സ്വപ്നം – കാരുണ്യസ്പര്‍ശവുമായി അപു ജോസഫും ഒപ്പം ജോമോന്‍ ട്രസ്റ്റുമെത്തി

പ്രളയം മൂലം സ്വന്തം ഭവനവും ബന്ധുക്കളെയും നഷ്ടമായ വാഴത്തോപ് പഞ്ചായത്തിലെ പെരുങ്കാലയിലെ ജയരാജനും മകനും സ്വാന്തനമായി പി ജെ ജോസെഫിന്റെ മകൻ അപു ജോൺ ജോസഫും കുടുംബവും കാരുണ്യത്തിന്റെ മറ്റൊരു മുഖം സമൂഹത്തിനു കാട്ടിതന്നിരിക്കുകയാണ്.

ഒരു മനുഷ്യായുസ് വേണം ഒരു വീട് നിർമിക്കാൻ, അവരുടെ ആഗ്രഹ സാഫല്യത്തിന് സ്വപ്നത്തിനും യാഥാർഥ്യത്തിന്റെ പച്ചപ്പ്‌ നൽകാൻ അപു ജോൺ ജോസഫിന് സാധിച്ചു. വീടിന്റെ കല്ലിടൽ ചടങ്ങ് അപു ജോൺ ജോസഫ്‌ നിർവഹിക്കുന്നു.

 

ചടങ്ങിൽ അപു ജോൺ ജോസെഫിന്റെ മക്കളായ ജോസെഫ് പി ജോൺ,ജോർജ് പി ജോൺ , കേരളാ കോൺഗ്രസ്‌(എം) വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ്‌ ടോമി കൊച്ചുകുടി, ബാബു മുകളയിൽ, ഉദീഷ് ഫ്രാൻസിസ്, എബിൻ വാട്ടപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 7 പേർ, ആളുകൾ ഇരിക്കുന്നു, ആളുകൾ നിൽക്കുന്നു എന്നിവ

തൊടുപുഴ മണ്ഡലത്തിലെ കിടപ്പ് രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും അപുവിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.

തൊടുപുഴ മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീത അവരുടെ ബ്രാങ്ക് അക്കൗണ്ടില്‍ നല്‍കും ആദ്യ ഘട്ടത്തില്‍ 84 ലക്ഷം രൂപ വകയിരുത്തിയതായി ട്രസ്റ്റ് ചെയര്‍മാന്‍ പി ജെ ജോസഫ് അറിയിച്ചു. തന്റെ നാല് മക്കളില്‍ ഒരാള്‍ക്ക് ചില വൈകല്യങ്ങള്‍ ഉള്ള യാ ണ് . ജോക്കുട്ടനുള്ള കുടുംബ സ്വത്തുക്കളില്‍ നിന്നും മറ്റുമാണ് ട്രസ്റ്റിനുള്ള പണം കണ്ടെത്തുന്നത് .

ജോമോന്‍ ജോസഫ് (ജോ കൂട്ടന്‍) ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ 1500 ഓളം പാലിയേറ്റീവ് രോഗികള്‍ ഉണ്ട്. ഇതില്‍ 700 പേര്‍ നിത്യ ചെലവിനു വകയില്ലാതെ ബുദ്ധിമുട്ടുന്നവരാണ്. ഇവരെ സഹായിക്കുന്നതിനായി കനിവ് എന്ന പദ്ധതി ജോമോന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പിലാക്കുകയാണ്. പ്രതിമാസം ആയിരം രൂപ വീതം ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് കനിവ് പദ്ധതിയിലൂടെ. ഇതിന്റെയും ചുക്കാന്‍ പിടിക്കുന്നത് തൊടുപുഴ എംഎല്‍എ പി ജെ ജോസഫിന്റെ മൂത്ത മകന്‍ അപു ജോണ്‍ ജോസഫാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top