എട്ടാം ദിവസം നല്‍കേണ്ട വാക്‌സിന്‍ മാറി ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
April 18, 2023 11:42 amPublished by : Chief Editor
തിരുവനന്തപുരം: നവജാതശിശുവിന് വാക്സിന്‍ മാറിയ നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കേണ്ട വാക്സിന് പകരം 45 ദിവസം പ്രായമായ കുഞ്ഞിനുള്ള വാക്സിനാണ് നല്‍കിയത്. പാലാരിവട്ടം സ്വദേശികളായ ദമ്ബതികളുടെ കുഞ്ഞിനാണ് വാക്സിന്‍ മാറിനല്‍കിയത്.
വാക്സിന്‍ നല്‍കിയതിന് ശേഷം നഴ്സിങ് സ്റ്റാഫ് അത് ഇമ്യൂണൈസേഷന്‍ ടേബിളില്‍ രേഖപ്പെടുത്തിയപ്പോഴാണ് പിഴവ് കുട്ടിയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടത്. എട്ട് ദിവസത്തേതിന് പകരം 45 ദിവസത്തിന്‍റെ കോളത്തിലാണ് രേഖപ്പെടുത്തിയതെന്ന് മനസ്സിലാക്കി കുഞ്ഞിന്‍റെ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞു. അപ്പോഴാണ് അധികൃതര്‍ വീഴ്ച തിരിച്ചറിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്