×

32ലക്ഷം ലൈക്‌സ് ഉള്ള വത്തിക്കാന്‍ ന്യൂസിലെ പോസ്റ്റിന് കീഴേ ഡൗണ്‍ ഫ്രാങ്കോ പോസ്റ്റുകള്‍ മാത്രം

വത്തിക്കാന്‍ ന്യൂസിന്റെ പേജിലേ അവസാന അപ്‌ഡേറ്റിന്റെ അടിയില്‍ ഫ്രാങ്കോ ബിഷപ്പിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൗണ്‍ ഫ്രാങ്കോ….ഡൗണ്‍ ഫ്രാങ്കോ എന്ന് കൂട്ടമായി മലയാളികള്‍ കുറിച്ചപ്പോള്‍ ജന വികാരം അക്ഷരാര്‍ഥത്തില്‍ വത്തിക്കാനിലേക്ക് എത്തുകയായിരുന്നു. ഇനി വത്തിക്കാന് കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ആകില്ല. നല്ല ആള്‍ എന്ന് എല്ലാവരും വിശ്വസിക്കുന്ന പാപ്പ ഒരു തീരുമാനം എടുക്കേണ്ടിവരും-ഇങ്ങനെയൊക്കെയാണ് പോ്‌സ്റ്റുകള്‍. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാമാണ് കമന്റുകള്‍. ഡൗണ്‍ ഡൗണ്‍ ഫ്രാങ്കോ എന്ന മുദ്രാവക്യമാണ് ഉയരുന്നത്.

കൂട്ടമായി പ്രതികരിക്കുക. വൈദീകരുടേയും ബിഷപ്പ് മാരുടേയും ഇന്ത്യയിലേ ലൈംഗിക പീഡനം വത്തിക്കാനില്‍ മുഴങ്ങട്ടെ..ജനവികാരം അലയടിക്കട്ടേ..മലയാളികളുടെ 3.5 കോടി ജന ശക്തിയും ജനാധിപത്യ രീതിയും വത്തിക്കാന്‍ അറിയട്ടേ. ഫ്രാങ്കോയേ തിരികെ വിളിക്കൂ..കുപ്പായവും തൊപ്പിയും, അംശവടിയും വാങ്ങി വീട്ടില്‍ അയക്കൂ..കൈയിലേ പണം എടുത്ത് കേസ് നടത്തട്ടേ..മലയാളികള്‍ എല്ലാവരും പ്രതികരിക്കുക..നമ്മുടെ ശബ്ദം നേരിട്ട് റോമാ ഭരണാധികാരിയും കത്തോലിക്കാ സഭയുടെ ആഗോള തലവന്റെയും അടുത്ത് എത്താന്‍ ഇത് മാത്രമാണ് ഏക വഴി..ഈ പൊങ്കാലയില്‍ അണി ചേരുക. ഈ ലിങ്ക് വഴി കയറി കമന്റ് എഴുതാം..എന്നൊക്കെ കുറിക്കുന്നവരുണ്ട്.

ഓരോ പോസ്റ്റിന് താഴേയും ഇത്തരത്തിലുള്ള അനവധി കമന്റുകളാണ്. മുമ്ബും ഇതേ രീതിയില്‍ പലവിഷയങ്ങളിലും സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ എടുപെടല്‍ നടത്തിയിരുന്നു. ഫ്രാങ്കോ വിഷയത്തിലെ പ്രശ്‌നങ്ങള്‍ വത്തിക്കാനേയും പോപ്പിനേയും അറിയിക്കാനാണ് ഈ ഇടപെടല്‍. പോപ്പിന് കന്യാസ്ത്രീയും പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് ചിലര്‍ മുക്കിയെന്നാണ് പുറത്തു വന്ന സൂചന. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് എല്ലാം വത്തിക്കാനെ അറിയിക്കാനുള്ള നീക്കം. ശക്തമായ നടപടിയാണ് ആവശ്യപ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top