×

കൊന്നിട്ടും വിട്ടില്ല, മകളുടേ മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി;

തൊടുപുഴ; കമ്ബകക്കാനത്തെ നാലംഗം കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കൊലചെയ്യപ്പെട്ട അമ്മയുടേയും മകളുടേയും മൃതദേഹങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് അറസ്റ്റിലായ പ്രതി ലിബീഷ് മൊഴി നല്‍കി. പ്രതികളായ അനീഷും ലിബീഷുമാണ് മൃതദേഹത്തെ അപമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ഭവനഭേദനം എന്നിവയ്ക്ക് പുറമേ മാനഭംഗശ്രമത്തിനും ഇവര്‍ക്കെതിരേ കേസെടുത്തു.

കേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലത്തിന് സമീപം സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. കമ്ബകക്കാനത്ത് കൃഷ്ണന്റേയും ഭാര്യയുടേയും മക്കളുടേയും മൃതദേഹമാണ് വീടിന് പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച ലിബീഷ് പിടിയിലായതിന് പിന്നാലെ മുഖ്യപ്രതി അനീഷിനായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. തൊടുപുഴ മുട്ടം ജില്ല സെക്ഷന്‍ കോടതിയില്‍ ഹാജരാക്കിയ ലിബീഷിനെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top