×

രണ്ടരയടി അടി വീതിയുള്ള കുഴിയില്‍ നാല്‌  പേരെ ഒന്നിന്‌ മേല്‍ ഒന്നായി കൊന്ന്‌ കുഴിച്ചുമൂടി; 

ഇടുക്കി: വണ്ണപ്പുറം മുണ്ടന്മുടി കമ്ബകക്കാനം കാനാട്ട് കൃഷ്ണനെയും കുടുമ്ബത്തെയും മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായി വെട്ടിയും കുത്തിയും കൊന്നശേഷം കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് പിന്നിലെ ചാണകക്കുഴിയോട് ചേര്‍ന്ന് കഷ്ടി നാലടി താഴ്ചയും രണ്ട് അടിയോളം വീതിയുമുള്ള കുഴിയില്‍ ഒന്നിന് മീതേ ഒന്നായിട്ടാണ് നാലു പേരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരാണ് മരിച്ചത്.നാല് പേരെ കാണാതായതിനെ തുടര്‍ന്ന് കാളിയാര്‍ പൊലീസെത്തി വീട് തുറന്നു പരിശോധിച്ചു. വീടിനുള്ളിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇത് കൂടാതെ വീടിനടുത്ത് സംശയകരമായി കണ്ടെത്തിയ കുഴി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ഈ കുഴിയില്‍ നിന്നാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്.

കാണാനില്ലെന്ന വിവരം വന്നതോടെ ഇവര്‍ക്കായി തിരച്ചില്‍ നടത്തിരുന്നു. വീടിനകത്ത് രക്തക്കറ കണ്ടതോടെ ആപത്തുപിണഞ്ഞുവെന്ന നിഗമനത്തില്‍ എത്തി തുടര്‍ന്ന് വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് ആടിന്‍കൂടിന് സമീപത്ത് കുഴിയെടുത്തതായി സംശയം തോന്നിയത്. ഇത് തുറന്ന് പരിശോധിച്ചതാണ് നിര്‍ണ്ണായകമായത്. ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചുകൂടി.

ആദ്യം പുറത്തെടുത്തത് മകന്‍ അര്‍ജ്ജുന്റെ മൃതദേഹമായിരുന്നു. വെട്ടേറ്റ് കുടല്‍മാല പുറത്ത് ചാടിയിട്ടുണ്ട്. നെറ്റി തകര്‍ന്നിട്ടുമുണ്ട്. പിന്നാലെ മകള്‍ ആര്‍ഷയുടെയും ഭാര്യ സുശീലയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏറ്റവും ഒടുവിലാണ് കൃഷ്ണന്റെ മൃതദേഹം പുറത്തെടുത്തത്. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒന്നിലധികം പേരുള്ള സംഘമായിരിക്കാം കൃത്യം നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.ചുറ്റിക. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കാഠാര എന്നിവ കുഴിക്ക് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. അജാന ബാഹുവായ കൃഷ്ണനെ കീഴടക്കാന്‍ സാധാരണക്കാരായ നാല് പേര്‍ വിചാരിച്ചാലും സാധിക്കില്ലന്നാണ് അയല്‍വാസികളുടെ വിലയിരുത്തല്‍. അര്‍ജ്ജുനും ആര്‍ഷയും വിദ്യാര്‍ത്ഥികളാണ്. കൃഷ്ണന്‍ വീട്ടില്‍ പൂജകര്‍മ്മങ്ങള്‍ നടത്തിയിരുന്നെന്നും ഇതില്‍ പങ്കെടുക്കാന്‍ ഭൂരദേശങ്ങളില്‍ നിന്ന് കാറുകളില്‍ ആളുകള്‍ എത്തിയിരുന്നെന്നും അയല്‍ക്കാര്‍ പറഞ്ഞു.

കൊലപാതകത്തില്‍ ഇത്ര മൃഗീയമായി ആസൂത്രണം ചെയ്‌്‌ത സംഘത്തില്‍ അതിഥി തൊഴിലാളികള്‍ ഉണ്ടോയെന്ന്‌ സംശയം നാട്ടുകാരില്‍ ഉടലെടുത്തിട്ടുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top