×

വണ്ണപ്പുറം കൊല; ഗൂഢാലോചന നടത്തിയത്‌ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടയാളെന്ന്‌ സംശയം

വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു മറ്റൊരു വ്യക്തി കാണാമറയത്ത്‌ നില്‍ക്കുന്നതായി നില്‍ക്കുന്നതായി സംശയം. അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം.

വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു വമ്പന്‍ സ്രാവ് ഇനിയും മറയത്ത് തന്നെ നില്‍ക്കുന്നതായി സംശയം. അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം.

കേസില്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്നും വെള്ളൂര്‍കുന്നം സ്വദേശി പട്ടരുമഠത്തില്‍ സനീഷ് (30), തൊടുപുഴ ആനക്കൂട് സ്വദേശി ഇലവുങ്കല്‍ ശ്യാം പ്രസാദ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ശ്യാമിനോട് ഒരു ക്വട്ടേഷനുണ്ടെന്നും കമ്പകക്കാനത്ത് എത്തണമെന്നും കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ലിബീഷ് പറഞ്ഞിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ലിബീഷിന്റെ കൂട്ടുകാരാണ് സനീഷും ശ്യാംപ്രസാദും. പക്ഷേ കൃത്യത്തില്‍ തങ്ങള്‍ പങ്കാളികളായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കൊലപാതകം ചെയ്യാനും മൃതദേഹം മറവ് ചെയ്യാനും ലീബീഷിന് കയ്യുറ വാങ്ങി കൊടുത്തത് ശ്യാം പ്രസാദാണ്

കൃഷ്ണന്റെ അരികില്‍ മന്ത്രവാദത്തിനായി പതിവായി എത്തുകയും ഒന്നര ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത അടിമാലി സ്വദേശിയായ ഒരു കുമാറിന്റെ പേരു കൂടി അനീഷ് പോലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കും കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നാണ് സൂചനകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top