‘അന്ന് വന്ദനയുടെ കൊലപാതകത്തില്‍ സിസ്റ്റത്തിനെതിരെ ഉറഞ്ഞുതുള്ളി, ഇന്ന് ഇയാള്‍ കാരണം ഒരു പെണ്‍കുട്ടി ഓര്‍മ്മയായി’: പ്രതിഷേധം
’50 പവനും 15 ഏക്കറും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും അത് പോരാ.
വിഷയത്തില്‍ പ്രതികരിച്ച് പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയും രംഗത്തെത്തിയിട്ടുണ്ട്. ഡോ വന്ദനയെ ഹോസ്പിറ്റലില്‍ വവച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ റുവൈസ് പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമനയുടെ പ്രതികരണം.
‘ഏതാനും മാസം മുമ്ബ് മദ്യ ലഹരിയില്‍ അക്രമാസക്തനായ വ്യക്തി ഡോ. വന്ദനയെ ഹോസ്പിറ്റലില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ ഇവൻ സിസ്റ്റത്തിന് എതിരെ ഉറഞ്ഞ് തുള്ളി പ്രസംഗിച്ച വീഡിയോ കണ്ടിരുന്നു. വീഡിയോ വാര്‍ത്തയ്ക്ക് കീഴില്‍ വന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് രണ്ടാമത്തെ ചിത്രം. ഇവനാണ് ആണ്‍കുട്ടി, ഇയാളെ പ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ വരണം.. കേരളം നന്നാക്കിയെടുക്കണം… ഇതാണ് കമന്റ്’.
’50 പവനും 15 ഏക്കറും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും അത് പോരാ. 150 പവനും 15 ഏക്കര്‍ സ്ഥലവും ബിഎംഡബ്ല്യു കാറും. വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇത് ഏകദേശം ഇരുപത്
കോടിയോളം രൂപ വരും. പ്രണയിച്ച ഒരു യുവ ഡോക്ടറായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ റൂവൈസും മാതാപിതാക്കളും വിലപേശി വിലയിട്ടത് ഇരുപത് കോടി രൂപയെന്നാണ് ആരോപണം’.
‘പെണ്‍കുട്ടി പഠിച്ച് എംബിബിഎസ് പാസായി പിജി ചെയ്ത് കൊണ്ടിരിക്കുകയാണ്. ഏതാനും മാസം കഴിഞ്ഞാല്‍ പിജി ഡോക്ടര്‍ ആകേണ്ടിയിരുന്ന ആള്‍ ആണ് ഇന്ന് ഓര്‍മ്മയായി മാറിയത്. ഇയാള്‍ എംബിബിഎസ് പാസായി പിജി എടുത്ത പോലെ തന്നെ പിജി വരെ എത്തിയ കുട്ടി. സ്ത്രീ ആയതു കൊണ്ട് മാത്രം വിവാഹം നടക്കാൻ 20 കോടി കൊടുക്കേണ്ട അവസ്ഥ. അതും പ്രണയിച്ച് ഒപ്പമുണ്ടായ ആള്‍’- ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്