“500 കോടി രൂപ പ്രോജക്‌ട് നിലനില്‍ക്കുമ്ബോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ” ? രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ലെ ; വൈക്കം വിശ്വന്റെ മരുമകന്‍ രാജ്കുമാര്‍
കൊച്ചി: ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യത ഉള്ളതുകൊണ്ടെന്ന് വ്യക്തമാക്കി സോണ്‍ടാ ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള.
കരാര്‍ കാര്യത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ലെന്നും രാജ്കുമാര്‍ വ്യക്തമാക്കി. ബയോമൈനിങ് മുന്‍പരിചയമുണ്ടെന്നും, കമ്ബനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാര്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 32 ശതമാനത്തോളം ബയോ മൈനിങ് പൂര്‍ത്തിയാക്കി.
ജൈവമാലിന്യ നിക്ഷേപം വര്‍ധിച്ചതാണ് തീപിടുത്തത്തിന് കാരണം. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്ബനിക്കല്ല. കൊല്ലത്തെ പദ്ധതിയില്‍ നിന്ന് സ്വയം പിന്‍മാറിയതാണ്. കണ്ണൂരില്‍ കരാറില്‍ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്നും അതിനാലാണ് കൂടുതല്‍ പണം ചോദിച്ചതെന്നും രാജ്കുമാര്‍ പറഞ്ഞു. 500 കോടി രൂപ പ്രോജക്‌ട് നിലനില്‍ക്കുമ്ബോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇപ്പോള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് എംഡിയായ രാജ്കുമാര്‍ വ്യക്തമാക്കുന്നത്. തന്റെ കമ്ബനിക്ക് സ്വഭാവികമായി ശത്രുക്കള്‍ ഉണ്ടെന്നും അതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോര്‍പ്പറേഷന് കത്തയച്ചെന്ന് പറയുന്നത് വ്യാജമാണെന്നും സോണ്‍ടയെ മനപൂര്‍വ്വമായി കുടുക്കാന്‍ വ്യാജ കത്ത് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ അയച്ച രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും കോര്‍പ്പറേഷനെതിരെ രാജ്കുമാര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്