തിരുവനന്തപുരത്തെ വൈദികനില്‍ നിന്ന് 7.70 ലക്ഷം ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചു- ഖജനാവില്‍ അടച്ചു
അടൂര്‍: അടൂര്‍ ബൈപാസ് റോഡില്‍ ഇലക്ഷന്‍ ഫ്ളൈയിംഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ വൈദികനില്‍ നിന്ന് രേഖകളില്ലാതെ കൊണ്ടുപോയ 7.70ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ മൗണ്ട് കാര്‍മല്‍ പ്രൊവിന്‍ഷ്യലില്‍ ഉള്‍പ്പെട്ട ഫാദര്‍ ജോസഫ് മേച്ചേരി യാത്രചെയ്ത കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്.
ബുധനാഴ്‌ച രാത്രി 11.45ന് ബൈപാസില്‍ പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് അടൂര്‍ നഗരസഭാ സെക്രട്ടറി ദീപേഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് വെള്ള മാരുതി ഡിസയര്‍ കാറില്‍ നിന്നു രേഖകള്‍ ഇല്ലാത്ത പണം കണ്ടെടുത്തത്. പിടികൂടിയ പണം അടൂര്‍ പൊലീസ് ട്രഷറിയില്‍ നിക്ഷേപിച്ചു. കാലടി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍.
പരിശോധനകള്‍ക്കിടയിലുള്ള ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതാണ് വിശദമായ പരിശോധനയ്ക്ക് പേരിപ്പിച്ചതും തുടര്‍ന്ന് പണം കണ്ടെടുത്തതും. പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്തതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടായേക്കും. അടൂര്‍ പൊലീസ് വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്