വി ടി ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍; പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല, എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണെന്നും കെപിസിസി അധ്യക്ഷന്‍;
തിരുവനന്തപുരം: കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യപ്പെടുത്തി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട വി ടി ബല്‍റാം എംഎല്‍എക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം. ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ ആയുധമാക്കി അദ്ദേഹത്തിനെതിരെ നീങ്ങാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറിനോട് താരതമ്യപ്പെടുത്തിയ വിടി ബല്‍റാമിന്റെ പരാമര്‍ശം നാണം കെട്ടതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത് എംഎല്‍എയോടുള്ള അതൃപ്തിയായി വിലയിരുത്തുന്നു.
ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും ഇത് നാണക്കെട്ട പരാമര്‍ശമായിരുന്നെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്. രാഹുല്‍ ഈശ്വരനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ ഏങ്ങനെ താരതമ്യം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റില്‍ അഭിപ്രായം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലവിലെ സമരം തുടരുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടാണ് കോണ്‍ഗ്രസ് ആദ്യം മുതലേ സ്വീകരിച്ചു വന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് എഐസിസിയുടെ മുന്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയേയും രാഹുല്‍ ഈശ്വറേയും വിടി ബല്‍റാം താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നേ ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്