മദ്യ നിരോധനം; സുധീരന്റെ പട്ടത്തെ വീടിനടുത്ത് ബവ്‌കോയുടെ ഔട്ട്‌ലെറ്റ് തുറക്കും
തിരുവനന്തപുരം: മദ്യനിരോധനത്തിനായി ധീരനിലപാട് എടുക്കുകയും മദ്യവര്‍ജനത്തിനായി പ്രസംഗിക്കുകയും ചെയ്ത് വി എം സുധീരന്റെ വീടിന് സമീപത്ത് തന്നെ മദ്യവില്‍പന ശാലയുടെ ഔട്ട്‌ലെറ്റ് തുടങ്ങാനൊരുങ്ങി ബെവ്‌കോ. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വേണ്ടെന്ന് വെച്ച പദ്ധതിയാണ് ഇപ്പോള്‍ അതേ കെട്ടിടത്തില്‍ തന്നെ തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. സുധീരന്റെ വീട്ടില്‍ നിന്നു 300 മീറ്ററില്‍ താഴെ ദുരമേയുള്ളൂ പുതിയ വില്‍പന കേന്ദ്രത്തിലേയ്ക്ക്. ഔട്ടലെറ്റ് തുറക്കാനുള്ള അനുമതി ബെവ്‌കോ നേടിക്കഴിഞ്ഞു. മുന്‍പ് അനുമതി നേടിയതാണെങ്കിലും ബെവ്‌കോയ്ക്ക എപ്പോള്‍ വേണമെങ്കിലും ഇതു തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഉബൈദ് പറഞ്ഞു.
ഗൗരീശപട്ടത്തു പുതിയ വില്‍പനകേന്ദ്രമല്ല തുറക്കുന്നതെന്നും പേട്ടയിലുണ്ടായിരുന്ന വില്‍പനകേന്ദ്രം ഇങ്ങോട്ടു മാറ്റുകയാണു ചെയ്യുന്നതെന്നും ബെവ്കോ എംഡി: ജി.സപ്ര്ജന്‍കുമാര്‍ വ്യക്തമാക്കി. പുതിയ കേന്ദ്രം തുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ടു ലോഡ് മദ്യം ഇവിടെ എത്തിച്ചു. വന്‍ പൊലീസ് സന്നാഹവും പ്രദേശത്തുണ്ടായിരുന്നു. സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കെയാണു മദ്യവില്‍പന കേന്ദ്രങ്ങളുടെ എണ്ണം കുറച്ചതും ബാറുകള്‍ കൂട്ടത്തോടെ പൂട്ടിയതും.
അതിനാല്‍, ഈ സര്‍ക്കാര്‍ വന്നപ്പോള്‍ തന്നെ സുധീരന്റെ വീടിനു സമീപം മദ്യവില്‍പന കേന്ദ്രം തുറക്കാന്‍ എക്സൈസിലെയും ബെവ്കോയിലെയും ചിലര്‍ അണിയറ നീക്കം നടത്തിയിരുന്നു. ആദ്യം നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ ബെവ്കോ പിന്മാറി. ജനവാസ മേഖലയില്‍ മദ്യവില്‍പന കേന്ദ്രം പറ്റില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്