” പരാജയവും വിജയവും സ്വാഭാവികമാണ് ” – തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാജയവും വിജയവും സ്വാഭാവികമാണ്. കാരണം കണ്ടെത്തി അത് മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിഡി സതീശന്റെ വാക്കുകള്‍-
‘എന്റെ വ്യക്തിപരമായ വിലയിരുത്തല്‍ കേരളത്തിലെ പോലും പരാജയത്തിന് കാരണം തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണെന്നാണ്. ഭരണകക്ഷിയായ ബിജെപി ഇന്ത്യയിലെ ഏതു രാഷ്‌ട്രീയപാര്‍ട്ടിയേക്കാളും ഭംഗിയായി കൃത്യമായിട്ട് അവരത് ചെയ്യുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ ആവശ്യത്തിലധികം പണം ബിജെപി ചിലവഴിക്കുന്നുണ്ട്. എല്ലാവിധ സംവിധാനങ്ങളും അവര്‍ ഒരുക്കുന്നുണ്ട്. ബിജെപിക്ക് ആകെയുള്ള അജണ്ട തിരഞ്ഞെടുപ്പ് മാത്രമാണ്. ഭരണത്തിലല്ല അവരുടെ ശ്രദ്ധ. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്തത് ഏതെന്ന് നോക്കി എല്ലാ നേതാക്കന്മാരും അവിടേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഏതു തിരഞ്ഞെടുപ്പായാലും ശ്രദ്ധിച്ച് കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്