പ്രിയങ്കയുടെ 207 റാലികള്‍ ; മോദി 53 റാലികള്‍ , അഖിലേഷ് – 190 റാലികള്‍ രാഹുല്‍ എന്ത് തീരുമാനമെടുക്കും ?
എക്സിറ്റ് പോളുകളുടെ നിഗമനം ഏതാണ്ട് അതേപടി യാഥാര്‍ഥ്യമായിട്ടുണ്ട് ഇത്തവണ. ചരിത്രം തിരുത്തി ബി.ജെ.പി കൈവരിച്ച ഈ തകര്‍പ്പന്‍ ജയത്തിന്റെ ക്രെഡിറ്റ് ആര്‍ക്കവകാശപ്പെട്ടതാണ്? 2014 മുതല്‍ ബി.ജെ.പി ജയിക്കുമ്ബോഴെല്ലാം പറഞ്ഞുകേള്‍ക്കുന്ന മോദി മാജിക്കാണോ ഇത്? അതോ യോഗിയുടെ കാര്‍മികത്വത്തില്‍ ചിട്ടയായി നടപ്പാക്കിവരുന്ന ഹിന്ദുത്വത്തിന്റെ നേട്ടമാണോ?
2017ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 403 സീറ്റുകളില്‍ 312എണ്ണം (സഖ്യകക്ഷികളെക്കൂടി ചേര്‍ത്ത് 325) സ്വന്തമാക്കിയ ബി.ജെ.പിക്ക് ഇക്കുറി ആ സംഖ്യയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നിരിക്കിലും ഇപ്പോള്‍ നേടിയിരിക്കുന്നത് കനത്ത വിജയംതന്നെ. കഴിഞ്ഞ കുറി മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി ദുര്‍ബലമായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നത്.
എന്തു പ്രതിബന്ധമുണ്ടായാലും തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാന്‍ തക്ക കരുത്തനെന്ന യോഗിയുടെ ബുള്‍ഡോസര്‍ പ്രതിച്ഛായയും ബി.ജെ.പിയുടെ ഇലക്ഷന് നേട്ടത്തിന് ബലമേകിയിട്ടുണ്ട്. പ്രചാരണ വേളയിലുടനീളം ‘ബുള്‍ഡോസര്‍’ ഒരു തുറുപ്പുശീട്ടുപോലെ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. മുക്താര്‍ അന്‍സാരിയെയും അതീഖ് അഹ്മദിനെയും പോലുള്ള ക്രിമിനലുകള്‍ അനധികൃതമായി കൈയടക്കിവെച്ച സ്വത്തുക്കള്‍ ഇടിച്ചുനിരത്തിയതിനെക്കുറിച്ച് യോഗിതന്നെ പല വേദികളിലും വാചാലനായി.
തന്റെ മഹിമ പറയല്‍ മാത്രമായിരുന്നില്ല, ആ പേരുകള്‍ ആവര്‍ത്തിച്ചു പറയുക വഴി ക്രിമിനലുകള്‍ ഒരു പ്രത്യേക സമുദായക്കാരാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് കൈമാറുകയായിരുന്നു മുഖ്യമന്ത്രി. ജിന്ന, അബ്ബാജാന്, ഹിജാബ്, ഖബര്സ്ഥാന് എന്നിങ്ങനെ ഓരോ പ്രയോഗവും കൃത്യമായ ഉന്നമിട്ടായിരുന്നു. അതിനുള്ള നേട്ടം അവര്‍ സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.
സമാജ്വാദി ഭരണകാലത്ത് കുത്തഴിഞ്ഞുപോയ ക്രമസമാധാന രംഗം ശക്തിപ്പെടുത്തി എല്ലാം നിയമവാഴ്ചക്കു കീഴിലാക്കിയെന്ന യോഗിയുടെ അവകാശ വാദവും ജനങ്ങള്‍ വിശ്വസിച്ചെന്നുവേണം കരുതാന്‍. അതിനെ എടുത്തുപറഞ്ഞ് പ്രതിരോധിക്കാന്‍ ആവശ്യത്തിലേറെ സംഭവങ്ങളുണ്ടായിരുന്നു കഴിഞ്ഞ അഞ്ചാണ്ട് യു.പിയില്‍. പക്ഷേ, അത് ജനങ്ങളോട് പറഞ്ഞുഫലിപ്പിക്കാന്‍ അഖിലേഷിന് പറ്റിയില്ല. പഴയ കേടുപാടുകളെല്ലാം തീര്‍ത്ത പുത്തനൊരു സമാജ്വാദി പാര്‍ട്ടി എന്ന ആശയവും സ്വീകരിക്കപ്പെട്ടില്ല എന്നുവേണം വിലയിരുത്താന്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്