വിവാദമായ പ്ലം ജൂഡി റിസോര്‍ട്ട് ഉള്‍പ്പടെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി.
ഇടുക്കി: ഇടുക്കി പള്ളിവാസല്‍ മേഖലയിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി. വിവാദമായ പ്ലം ജൂഡി റിസോര്‍ട്ട് ഉള്‍പ്പടെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയമാണ് റദ്ദാക്കിയത്.
1964ലെ ഭൂനിയമ ചട്ടപ്രകാരമാണ് ഈ റിസോര്‍ട്ടുകള്‍ക്ക് പട്ടയം നല്‍കിയിരിക്കുന്നത്. പട്ടയനിയമം ലംഘിച്ചതിനാണ് നടപടി.
1964ലെ ഭൂനിയമ ചട്ടപ്രകാരം പട്ടയം നല്‍കുമ്ബോള്‍ വീട് ആവശ്യത്തിനും കൃഷിയാവശ്യത്തിനും മാത്രമായാണ് ഭൂമി ഉപയോഗിക്കേണ്ടത്. എന്നാല്‍ പട്ടയം ലഭിച്ച ആളുകള്‍ അവിടെ കെട്ടിട നിര്‍മിക്കുകയാണെങ്കില്‍ അവിടെ താമസിക്കുകയും കൃഷി നടത്തുകയും വേണം.
എന്നാല്‍ ഈ പട്ടയങ്ങള്‍ ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഈ ഭൂമി വന്‍കിട ഭൂമാഫിയക്ക് മറച്ചു വില്‍പ്പന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എട്ട് നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്ടയ വ്യവസ്ഥയുടെ ലംഘനമായി കണ്ടെത്തി ജില്ലാ കളക്ടര്‍ നടപടി എടുത്തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്