പെട്രോള്‍; 2015 നേക്കാള്‍ സംസ്ഥാന നികുതി 1300 കോടി കൂടുതല്‍ ഈടാക്കുന്നു – ഉമ്മന്‍ചാണ്ടി
കോഴിക്കോട്: 2015ല്‍ യുഡിഎഫിന്റെ അവസാന വര്‍ഷം 5659 കോടിയുടെ നികുതിയാണ് ലഭിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 1361 കോടി രൂപയാണ് സംസ്ഥാനത്തിന് നികുതിയിനത്തില്‍ നിലവില്‍ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യവും പറയാന്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും കഴിഞ്ഞിട്ടില്ല. രഹസ്യമായി നീക്കങ്ങള്‍ നടത്തിയത് അഴിമതി ഒളിപ്പിക്കാനാണ്. ഈ സാഹചര്യത്തില്‍ ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- അദ്ദേഹം വ്യക്തമാക്കി.പെട്രോളിനും ഡീസലിനും ഇപ്പോള്‍ 2.50 രൂപ കുറച്ചതില്‍ കാര്യമില്ല. ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്