×

വയനാട്ടിലും ഇടുക്കിയിലും ‘ഉടക്കി’ ഉമ്മന്‍ചാണ്ടി; പ്രഖ്യാപനം നീളും- എ യും ഐ യും നോക്കണ്ട- ജയസാധ്യത മാത്രം – ഉമ്മന്‍ചാണ്ടി;

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഉച്ചയോടെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാതെ ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ തുടരുകയാണ്. വൈകീട്ട് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നായിരുന്നു ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ പറഞ്ഞത്.

ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന് പൊതുനിര്‍ദ്ദേശം കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്റിന് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയായാല്‍ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് സഹായകമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് കൂട്ടുന്നു. ഇത് മുന്നില്‍ കണ്ടാണ് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്.

 

എന്നാല്‍ മത്സരിക്കാനില്ലെന്ന കാര്യം ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് ഹൈക്കമാന്റില്‍ നിന്ന് അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സീറ്റ് നിര്‍ണയത്തിലെ അതൃപ്തിയാണ് ഡല്‍ഹിയിലെത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ തൂരുമാനം വൈകുന്നതിന് പിന്നിലെന്നാണ് സൂചന.

വയനാട്, ഇടുക്കി മണ്ഡലങ്ങളില്‍ എ ഗ്രൂപ്പിന് തന്നെ വേണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറല്ല. വയനാട് മണ്ഡലം ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് നല്‍കാനാവില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.  എന്നാല്‍ വയനാട്ടില്‍ ടി സിദ്ദീഖിനെയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെയും സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി.

ആന്ധ്രാപ്രദേശില്‍ തെരഞ്ഞടുപ്പ് ഒന്നാം ഘട്ടമായതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഉമ്മന്‍ചാണ്ടി നല്‍കുന്ന വിശദീകരണം. ഇന്നത്തോടെ ആന്ധ്രയിലെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കണം. നാളെ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top