ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കല്ലെറിയുന്ന പരിപാടി യുഡിഎഫിനില്ല – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എല്ലാം തല്ലിപ്പൊളിക്കുന്നതും ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കല്ലെറിയുന്നതുമാണ് പ്രതിപക്ഷ പ്രവര്‍ത്തനമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ സി.പി.എമ്മുമായി യു.ഡി.എഫിനെ താരതമ്യം ചെയ്യരുത്.
ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അത് െചയ്യുന്നുണ്ട്. ജനാധിപത്യ ശൈലി ഉള്‍ക്കൊണ്ടും യു.ഡി.എഫിനും കോണ്‍ഗ്രസിനും യോജിക്കുന്ന ൈശെലി ഉള്‍ക്കൊണ്ടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വളിച്ച സര്‍വകക്ഷി യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും യു.ഡി.എഫ് പെങ്കടുക്കും. കോവിഡിെന്റ തുടക്കംമുതല്‍ മദ്യവിതരണവുമായി ബന്ധെപട്ടാണ് സംസ്ഥാനത്ത് വിവാദം. ഇൗ സമയത്ത് മദ്യത്തിനാണോ മുന്‍ഗണന നല്‍കേണ്ടത്. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് നല്ലതെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്