ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും വീട് നിര്‍മിച്ചു നല്‍കും
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വീട് നിര്‍മ്മിച്ചു നല്‍കും. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവരാണ് ഇതിന് തയ്യാറായത്. മൂന്നുനേതാക്കളുടെ കുടുംബങ്ങളും ഓരോ വീടുവീതം വെച്ചുനല്‍കാനുളള അഞ്ചുലക്ഷം രൂപ വീതമാണ് കൈമാറുക. ചൊവ്വാഴ്ച കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവരില്‍ നിന്ന് തുക ഏറ്റുവാങ്ങും.
ദുരന്തബാധിതര്‍ക്ക് 1000 വീട് നിര്‍മ്മിച്ചു നല്‍കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന് പുറമേയാണ് നേതാക്കള്‍ സ്വന്തം നിലയില്‍ വീടുനിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായത്. കെപിസിസി നിര്‍മ്മിച്ചുനല്‍കുന്ന 1000 വീടുകള്‍ക്കുളള ധനശേഖരണത്തിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ചെങ്ങന്നൂരില്‍ ആദ്യം എത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ആലപ്പുഴ, എറണാകുളം, വയനാട്ട് ഉള്‍പ്പെടെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്