പി ജെ ജോസഫ് വിഭാഗം 11 സീറ്റില്‍ മല്‍സരിക്കും – പൂഞ്ഞാറോ കാഞ്ഞിരപ്പിള്ളിയോ വിട്ടു നല്‍കും -ജോസഫിന്റെ ആവശ്യം അംഗീകരിച്ചു – ഒത്തു തീര്‍പ്പിലേക്ക് –
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ സമവായമാകുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുന്നു. പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന നിലപാടില്‍ ജോസഫ് എത്തി. ഇതില്‍ ഏത് സീറ്റ് വേണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. പകരം സീറ്റ് നിര്‍ബന്ധമില്ല.
ജില്ലയില്‍ പാലാ, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസിനുള്ളത്. ഇതില്‍ പാലായില്‍ മാണി സി. കാപ്പന്‍ വന്നാല്‍ വിട്ടുനല്‍കുമെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് നാല് സീറ്റുകള്‍ക്ക് കോണ്‍ഗ്രസ് അവകാശ വാദമുന്നയിച്ചിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയിരുന്നു. എന്നാല്‍ ഒരുസീറ്റ് വിട്ടുനല്‍കാമെന്നാണ് ജോസഫ് മുന്നോട്ടുവയ്ക്കുന്നത്.
പന്ത്രണ്ട് സീറ്റുകളാണ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. മുസ്ലീം ലീഗിന് മൂന്ന് സീറ്റുകള്‍ അധികമായി നല്‍കിയതാണ് ജോസഫിനെ കടുംപിടുത്തത്തിന് പ്രേരിപ്പിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ 11 സീറ്റ് എന്ന നിലയിലേക്ക് ജോസഫ് വഴങ്ങിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി, മുല്ലള്ളി രാമചന്ദ്രന്‍ , എം.എം ഹസന്‍ എന്നിവരാണ് ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തുന്നത്. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് മൂന്നു സീറ്റുകള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് വഴങ്ങുമോ എന്ന് അറിയാനുണ്ട്. വൈകിട്ട് യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗമുണ്ട്. തില്‍ അന്തിമ തീരുമാനത്തിലെത്തിയേക്കും.
കോവിഡ് ബാധിതനായി തിരുവനന്തപുരത്ത് ചികിത്സയിലാണ് പി.ജെ ജോസഫ്. പാര്‍ട്ടിക്കു വേണ്ടി മോന്‍സ് ജോസഫ് ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫുമായി നിരന്തരം ഫോണിലും സംസാരിക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്