86 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ മുരളീധരന് സ്ഥാനാര്‍ത്ഥി; – ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പിന്നീട്;
തിരുവനന്തപുരം:
86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അവശേഷിക്കുന്ന കല്‍പ്പറ്റ, നിലമ്ബുര്‍, വട്ടിയുര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്ബി എന്നീ ആറ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല.
ഉദുമ- പെരിയ ബാലകൃഷ്ണന് . കാഞ്ഞങ്ങാട്-പി.വി സുരേഷ്, പയ്യന്നുര്‍-എം പ്രദീപ് കുമാര്‍, കല്യാഗേരി-ബ്രജേഷ് കുമാര്‍, തളിപ്പറമ്ബ്-അബ്ദുള്‍ റഷീദ് പി.ബി. ഇരിക്കൂര്‍-അഡ്വസജി ജോസഫ്. കണ്ണൂര്‍-സതീശന് പാച്ചേരി, തലശേരി-എം.പി അരവിന്ദാക്ഷന്
പേരാവൂര്‍-അഡ്വ. സണ്ണി ജോസഫ് , മാനന്തവാടി. പി.കെ. ജയലക്ഷ്മി, സുല്‍ത്താന്‍ ബത്തേരി(ഐസി ബാലകൃഷ്ണന്, നാദാപുരം-അഡ്വ. കെ. പ്രവീണ്‍ കുമാര്‍,കൊയിലാണ്ടി. എന്‍ സുബ്രഹ്മണ്യം, ബാലുശേരി-ധര്മ്മജന്, കോഴിക്കോട് നോര്‍ത്ത്- കെ. എം അഭിജിത്ത്, ബേപ്പൂര്‍-അഡ്വ. പിഎം നിയാസ്, വണ്ടൂര്‍-എ.പി അനില്‍കുമാര്‍, പൊന്നാനി-എഎം രോഹിത്, തൃത്താല- വി.ടി ബല്‍റാം, ഷൊര്‍ണ്ണൂര്‍- ഫിറോസ് ബാബു, ഒറ്റപ്പാലം- സരിന്, പാലക്കാട്-ഷാഫി പറമ്ബില്‍, മലമ്ബുഴ- എസ്കെ അനന്ദകൃഷ്ണന്, തരൂര്‍- കെ. എ ഷീബ, ചിറ്റൂര്‍- സുമേഷ് അച്യുതന്, ആലത്തൂര്‍-പാളയം പ്രദീപ്, ചേലക്കര-സി.സി ശ്രീകുമാര്‍, കുന്നംകുളം-കെ. ജയശങ്കര്‍, മണലൂര്‍-വിജയ ഹരി, വടക്കാഞ്ചേരി- അനില്‍ അക്കര, ഒല്ലൂര്‍- ജോസ് വെള്ളൂര്‍, തൃശൂര്‍- പദ്മജ വേണുഗോപാല്‍, നാട്ടിക- സുനില്‍ ലാലൂര്‍, കൈപ്പമംഗലം-ശോഭാ സുബിന്, പുതുക്കാട്-അനില്‍ അന്തിക്കാട്, ചാലക്കുടി-ടി.ജെ. സതീഷ് കുമാര്‍, കൊടുങ്ങല്ലൂര്‍- എംപി ജാക്സണ്, പെരുമ്ബാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി, അങ്കമാലി- റോജി എം ജോണ്‍, ആലുവ- അന്‍വര്‍ സാദത്ത്, പറവൂര്‍- വി.ഡി സതീശന്, വൈപ്പിന്‍- ദീപക് ജോയ്, കൊച്ചി- ടോണി ചെമ്മണി,തുപ്പൂണിത്തുറ- കെ. ബാബു, എറണാകുളം-ടി.ജെ. വിനോദ്, തൃക്കാക്കര-പി.ടി. തോമസ്, കുന്നത്തുനാട്- വി.പി സജീന്ദ്രന്, മൂവാറ്റുപുഴ-മാത്യൂ കുഴല്നാടന്.
ദേവികുളം- ഡി. കുമാര്‍, ഉടുമ്ബന്‍ചോല- ഇ.എം അഗസ്തി, പീരുമേട്-സിറില്‍ തോമസ്, വൈക്കം- പി.ആര് സോന, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി, കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്, പൂഞ്ഞാര്‍- ടോമി കല്ലാനി, അരൂര്‍- ഷാനിമോള്‍ ഉസ്മാന്, ചേര്‍ത്തല- എസ്. ശരത്ത്, ആലപ്പുഴ- കെ.എസ് മനോജ്, അമ്ബലപ്പുഴ- എം ലിജു, ഹരിപ്പാട്-രമേശ് ചെന്നിത്തല, കായം കുളം- അരിത ബാബു, മാവേലിക്കര- കെ.കെ. ഷാജു, ചെങ്ങന്നൂര്‍- എം മുരളി, റാന്നി- റിങ്കു ചെറിയാന്, ആറമുള- കെ. ശിവദാസന്‍ നായര്‍, കോന്നി- റോബിന് പീറ്റര്‍, അടൂര്‍- എംജഇ കണ്ണന്, കരുനാഗപ്പള്ളി- സി.ആര് മഹേഷ്, കൊട്ടാരക്കര- രശ്മി ആര്, പത്തനാപുരം- ജോര്‍ജ് കുമാര്‍ ചാമക്കാല, ചടയമംഗലം- എംഎം നസീര്‍, കൊല്ലം- ബിന്ദു കൃഷ്ണ, ചാത്തന്നൂര്‍- പീതാംബര കുറുപ്പ്, വര്‍ക്കല- ബി.ആര് ഷഫീര്‍, ചിറയിന്‍കീഴ്-അനൂപ് ബി.എസ്, നെടുമങ്ങാട്- പി. എസ് പ്രശാന്ത്, വാമനപുരം- ആനാട് ജയന്, കഴക്കൂട്ടം -എസ്.എസ് ലാല്‍, തിരുവനന്തപുരം- വി.എസ് ശിവകുമാര്‍, നേമം-കെ. മുരളീധരന്, അരുവിക്കര- കെ.എസ് ശബരീനാഥ്, പാറശാല-അന് സജിത റസല്‍, കാട്ടാക്കട-മലയിന്‍കീഴ് വേണുഗോപാല്‍, കോവളം-എം വിന്‍സെന്റ്, നെയ്യാറ്റിനകര-ആര്. ശെല്‍വരാജ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന് പട്ടിക പുറത്തുവിട്ടത്. നേമത്ത് കെ മുരളീധരന് സ്ഥാനാര്‍ത്ഥിയാകും. ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം മത്സരിക്കാന്‍ ഇറങ്ങുന്നത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ജനമാണ് യഥാര്‍ത്ഥ യജമാനന്മാര്. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്ബൂര്‍ണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അനുഭവ സമ്ബത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ എല്ലാവരുടെയും നിര്‍ദ്ദേശവും പരിഗണിച്ചാണ് പട്ടിക. സോണിയാ ഗാന്ധിയോട് ഈ സന്ദര്‍ഭത്തില്‍ നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാല്‍ ഇവരെല്ലാം പിന്‍ബലമാണ്. താരിഖ് അന്‍വര്‍ മാസങ്ങളോളം കേരളത്തില്‍ പ്രവര്‍ത്തിച്ചു. കഠിനാധ്വാനം ചെയ്യുന്ന മൂന്ന് പേരെയാണ് എഐസിസി കേരളത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 51 മുതല്‍ 60 വയസ് വരെ 22 പേര്, 60 മുതല്‍ 70 വരെയുള്ള 15 പേരും 70 ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാര്‍ത്തികളെ ഇപ്പോള്‍ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങള്‍ കല്‍പ്പറ്റ, നിലമ്ബൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്ബി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്