മുംബൈ: മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു.
‘വര്‍ഷ’യില്‍ നിന്നും ഉദ്ദവും മകനും ഭാര്യയും സ്വന്തം വസതിയായ മാതോശ്രീയിലേക്ക് മടങ്ങി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വന്തം വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങിയിരിക്കുന്നത്.
പാര്‍ട്ടിയുടെയും ശിവസൈനികരുടെയും നിലനില്‍പ്പിന് മഹാ വികാസ് അഘാഡിയില്‍ നിന്ന് പുറത്തുവരണമെന്ന് ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ശിവസേനയ്ക്ക് കഷ്ടപ്പാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടായി. മറ്റു പാര്‍ട്ടികള്‍ കൂടുതല്‍ ശക്തിപ്രാപിച്ചപ്പോള്‍ സേന ദുര്‍ബലമായി. പാര്‍ട്ടിയെയും ശിവ സൈനികരെയും സംരക്ഷിക്കാന്‍ ഈ അസാധാരണമായ സഖ്യം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മഹാരാഷ്ട്രയുടെ താല്‍പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്