ഇരുചക്രവാഹനങ്ങളിലെ പിന്സീറ്റ് യാത്രക്കാര്ക്കും ഹെല്മറ്റ് നിര്ബന്ധം: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്സീറ്റ് യാത്രക്കാര്ക്കും ഹെല്മറ്റ് നിര്ബന്ധമാക്കാനാണ് സര്ക്കാര് തീരുമാനമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. കാറിലെ പിന്സീറ്റ് യാത്രക്കാര്ക്ക് സീറ്റ് ബെല്റ്റ് നിര്ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധി നടപ്പിലാക്കാനാണ് സര്ക്കാര് ഉദ്യേശിക്കുന്നത്. ഹെല്മറ്റ്, സീറ്റ് ബെല്റ്റ് വിഷയത്തില് ആദ്യപടിയായി ബോധവല്ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്. ബൈക്കിലെ പിന്സീറ്റ് യാത്രക്കാര്ക്ക് ഹെല്മറ്റും കാറിലെ എല്ലാ യാത്രക്കാര്ക്കും സീറ്റ് ബെല്റ്റും നിര്ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്ദേശിച്ചിരുന്നു. സുപ്രീംകോടതി വിധി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്ക്ക് ഗതാഗത വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി കെ.ആര് ജ്യോതിലാല് കത്തു നല്കിയിരുന്നു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്