ജോക്കുട്ടന്‍ ട്രസ്റ്റ്; തൊടുപുഴയിലെ രോഗികള്‍ക്ക് 84 ലക്ഷം രൂപ – വിതരണം – – ഈ രീതിയില്‍
തൊടുപുഴ മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീത അവരുടെ ബ്രാങ്ക് അക്കൗണ്ടിൽ നൽകും ആദ്യ ഘട്ടത്തിൽ 84 ലക്ഷം രൂപ വകയിരുത്തിയതായി ട്രസ്റ്റ് ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു. തന്റെ നാല് മക്കളിൽ ഒരാൾക്ക് ചില വൈകല്യങ്ങൾ ഉള്ള യാ ണ് . ജോക്കുട്ടനുള്ള കുടുംബ സ്വത്തുക്കളിൽ നിന്നും മറ്റുമാണ് ട്രസ്റ്റിനുള്ള പണം കണ്ടെത്തുന്നത് .
ജോമോൻ ജോസഫ് (ജോ കൂട്ടൻ) ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം 27 ന്. തൊടുപുഴ നിയോജക മണ്ഡലത്തിൽ 1500 ഓളം പാലിയേറ്റീവ് രോഗികൾ ഉണ്ട്. ഇതിൽ 700 പേർ നിത്യ ചെലവിനു വകയില്ലാതെ ബുദ്ധിമുട്ടുന്നവരാണ്. ഇവരെ സഹായിക്കുന്നതിനായി കനിവ് എന്ന പദ്ധതി ജോമോൻ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുകയാണ്. പ്രതിമാസം ആയിരം രൂപ വീതം ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് കനിവ് പദ്ധതിയിലൂടെ.
ട്രസ്റ്റിന്റെ ഉദ്ഘാടനം തൊടുപുഴ ടൗൺ പള്ളി പാരിഷ് ഹാളിൽ 27 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ട്രസ്റ്റിന്റെ ചെയർമാൻ . P J ജോസഫ് MLA അധ്യക്ഷത വഹിക്കും .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്