ട്രഷറിയില്‍ നിന്ന് അടിച്ച് മാറ്റിയ 250 ലക്ഷത്തില്‍ 70 ലക്ഷവും ഓണ്‍ലൈന്‍ റമ്മി കളിയില്‍ കളഞ്ഞു
തിരുവനന്തപുരം: വെറുതെ മൊബൈലില്‍ റമ്മി കളിച്ചു തുടങ്ങിയതാണ് ബിജുലാല്‍. പിന്നീട് അത് വലിയ കമ്ബമായി മാറി. ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിന്റെ റമ്മി ഭ്രമം തുടങ്ങിയത് ഇങ്ങനെയൊക്കെയാണ്. ജോലി കഴിഞ്ഞെത്തിയാല്‍ വീട്ടില്‍ മണിക്കൂറുകളോളം ഊണും ഉറക്കവും ഉപേക്ഷിച്ചും മൊബൈല്‍ ഫോണില്‍ ചീട്ടുകളിക്കും. ചൂതാട്ടം തലയ്ക്കുപിടിച്ചതോടെ പണമെടുക്കാന്‍ സ്വന്തം ഓഫീസില്‍ വെട്ടിപ്പ്നടത്താന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ബിജുലാലിന്. സൂക്ഷ്മതയോടെ ശ്രദ്ധിച്ച് പണം കൈക്കലാക്കി വന്നു. ആദ്യം പരീക്ഷണമായി കുറച്ച് തുക കൈക്കലാക്കി. അത് വിജയിച്ചതോടെ വലിയ തുകകള്‍ വെട്ടിച്ചുതുടങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന തോന്നലില്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക് കടന്നു. പക്ഷേ, പലനാള്‍ കളളന്‍ ഒരുനാള്‍ പിടിയില്‍ എന്ന ചൊല്ലുപോലെ അവസാനം പിടിക്കപ്പെടുകയും അഴിക്കുളളിലാകുകയും ചെയ്‌തു.
ആയിരങ്ങള്‍ വാതുവച്ചുളള കളി
ഒരുവര്‍ഷം മുന്‍പ് ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മികളി കണ്ടു. ഇടയ്ക്കിടെ പണം ലഭിച്ച് തുടങ്ങിയതോടെ കളിയില്‍ താല്‍പര്യം കൂടി. ഇടക്ക് പണം കാശ് നഷ്‌ടമാകുമ്ബോള്‍ അത് തിരിച്ചുപിടിക്കാനായി ആദ്യം സഹപ്രവര്‍ത്തകന്റെ 65,000 രൂപ അപഹരിച്ചു.പിന്നീട് ഓഫീസിലെ അക്കൗണ്ടില്‍ തന്നെ കൈവച്ചു. അങ്ങനെയാണ് 2.70 കോടി അടിച്ചുമാറ്റിയത്. തന്റെയും ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ള ബാങ്ക് നിക്ഷേപവും സ്വര്‍ണവും വസ്തുവകകളുമുള്പ്പെടെ രണ്ട് കോടിയോളം രൂപ ക്രൈംബ്രാഞ്ച് ഇതിനോടകം കണ്ടെത്തിയെങ്കിലും റമ്മി കളിച്ച് 70 ലക്ഷം രൂപ കളഞ്ഞുകുളിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്